മുംബൈ: ശ്രീ നാരായണ ധർമ്മ പരിപാലന (എസ്എൻഡിപി) യോഗം മലാഡ്-ഗോരേഗാവ് ശാഖാ വനിതാ സംഘം യൂണിറ്റിന്റെ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും ഭരണസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.
ജൂൺ 21-ന് നടന്ന വാർഷിക പൊതുയോഗത്തിൽ വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് ബേബി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. വരവ്-ചെലവ് കണക്കുകളുടെ അവതരണം, പ്രവർത്തന റിപ്പോർട്ട്, ബജറ്റ് അംഗീകാരം, മുൻ വാർഷിക പൊതുയോഗത്തിന്റെ മിനിറ്റ്സ് അവതരണം, പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് എന്നിവ യോഗത്തിലെ പ്രധാന അജണ്ടകളായിരുന്നു.
തിരഞ്ഞെടുപ്പിൽ സബിത പ്രദീപ് കുമാർ പ്രസിഡന്റായും സുകന്യ സുകുമാരൻ വൈസ് പ്രസിഡന്റായും പങ്കജം അശോകൻ സെക്രട്ടറിയായും അനില ഗോപി ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
ഭരണസമിതി അംഗങ്ങളായി ബേബി സുബ്രഹ്മണ്യൻ, സുജാത ചന്ദ്രൻ, അനില മുരളി, വിനോദിനി ശ്രീനിവാസൻ, സിബി രാധാകൃഷ്ണൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
യൂണിയൻ പൊതുയോഗ പ്രതിനിധികളായി മണിമോൾ യശോദരൻ, ഷിജി പ്രസാദ്, ലിജി ഷിബു എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
ചടങ്ങിൽ എസ്എൻഡിപി വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുമ രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ബീനാ സുനിൽ കുമാർ, സെക്രട്ടറി ശോഭന വാസുദേവൻ, ട്രഷറർ ഷിജി ശിവദാസൻ എന്നിവർ പങ്കെടുത്തു.
പുതിയ ഭരണസമിതി വനിതാ ശാക്തീകരണം, സാമൂഹിക സേവന പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ, ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെ പ്രചാരണം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വനിതാ സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ ശാഖയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക പ്രതിബദ്ധതയോടെയുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനും പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 20 2026 SATURDAY 4.30 P.M. | KAIRALI NEWS
