More
    Homeവാദ്യ കലാകാരൻ ഉണ്ണികൃഷ്ണൻ പൊതുവാൾ വിട പറഞ്ഞു

    വാദ്യ കലാകാരൻ ഉണ്ണികൃഷ്ണൻ പൊതുവാൾ വിട പറഞ്ഞു

    Published on

    മുംബൈയിലെ മലയാളി കലാസാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും കലാസ്നേഹിയുമായ ഉണ്ണികൃഷ്ണൻ പൊതുവാൾ അന്തരിച്ചു. കുറച്ച് നാളുകളായി അസുഖം മൂലം ചികിത്സയിലായിരുന്നു. 72 വയസ്സായിരുന്നു പൊതുവാളിന്റെ വിയോഗം മുംബൈയിലെ കലാസ്നേഹികൾക്കും ക്ഷേത്രകലാ ആസ്വാദകർക്കും വലിയ നഷ്ടമായിരിക്കും.

    കേരളത്തിന്റെ തനത് വാദ്യകലകളിലൊന്നായ ചെണ്ടമേളം മുംബൈ നഗരപരിസരങ്ങളിൽ സജീവമായി നിലനിൽക്കണമെന്നത് ഉണ്ണികൃഷ്ണൻ പൊതുവാളിന്റെ വലിയ സ്വപ്നമായിരുന്നു. ഡോംബിവ്‌ലിയിലെ കലാക്ഷേത്രത്തിൽ ആരംഭിച്ച ആദ്യ ചെണ്ട പരിശീലന ബാച്ചിലെ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഉണ്ണികൃഷ്ണ പൊതുവാൾ. മുംബൈയിലെ വാദ്യഗുരു അനിൽ പൊതുവാളിന്റെ കീഴിലായിരുന്നു ചെണ്ട മേളം അഭ്യസിച്ചത്.

    ഒ.എൻ.ജി.സിയിൽ സേവനമനുഷ്ഠിച്ചിരുന്നെങ്കിലും കലയും സംസ്കാരവും ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടന്ന വ്യക്തിത്വമായിരുന്നു. മുംബൈയിലെ പുതുതലമുറയ്ക്ക് കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നതിൽ ഉണ്ണികൃഷ്ണൻ പൊതുവാൾ ശ്രദ്ധേയമായ പങ്കു വഹിച്ചു.

    സൃഷ്ടി അവതരിപ്പിച്ച ഹിന്ദി ഭാഷയിലുള്ള ‘പൂതനാമോക്ഷം’ കഥകളി മുംബൈയിൽ അരങ്ങേറുന്നതിനുള്ള ആശയത്തിന് പിന്നിലും ഉണ്ണികൃഷ്ണൻ പൊതുവാളിന്റെ പ്രേരണയുണ്ടായിരുന്നു. കഥകളിയെ ഇതര ഭാഷക്കാർക്ക് കൂടി പരിചയപ്പെടുത്തി കൂടുതൽ പ്രചാരം കൊടുക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണ് പിന്നീട് യാഥാർഥ്യമായത്.

    പൊതുവാളിന്റെ കലാസ്നേഹം കുടുംബത്തിലേക്കും പകർന്നിരുന്നു. ഉണ്ണികൃഷ്ണൻ പൊതുവാളിന്റെ പ്രചോദനത്താലാണ് മകൻ ശങ്കറിനെയും കൊച്ചുമകൻ സിദ്ധാർഥിനെയും ചെണ്ടയും കഥകളിയും അഭ്യസിക്കാൻ തുടങ്ങിയത്. പിന്നീട് സൃഷ്ടി അവതരിപ്പിച്ച ഹിന്ദി ‘പൂതനാമോക്ഷം’ കഥകളിയിൽ സിദ്ധാർഥ് വോക്കൽ അവതരണത്തിലൂടെ പങ്കാളിയായതും ശ്രദ്ധേയമായി.

    കലാരൂപങ്ങളെ സ്നേഹിക്കുകയും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഉണ്ണികൃഷ്ണൻ പൊതുവാളിന്റെ വിയോഗത്തോടെ മുംബൈയിലെ മലയാളി കലാസാംസ്കാരിക സമൂഹത്തിന് സമർപ്പിതനായ ഒരു കലാസ്നേഹിയെയാണ് നഷ്ടമായിരിക്കുന്നതെന്ന് അനിൽ പൊതുവാൾ അനുസ്മരിച്ചു

    കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും പൊതുവാളിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 20 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഇന്ത്യ-യുകെ ബിസിനസ് പ്രതിനിധി സംഘത്തിൽ ഡോ. സുരേഷ്‌കുമാർ മധുസൂദനന് ക്ഷണം

    മുംബൈ: ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന ഫിക്കി (FICCI) ബിസിനസ് പ്രതിനിധി...

    വേണമെങ്കിൽ ചക്ക വിദ്യാലയത്തിലും കായ്ക്കും!

    സ്കൂൾ വളപ്പിൽ നിറയെ ചക്കയും മാങ്ങയും വാഴയും നാളികേരവും; വിദ്യാർത്ഥികൾക്ക് പ്രകൃതിയുടെ മധുരപാഠവുമായി ഡോ. ഉമ്മൻ ഡേവിഡ് ഡോംബിവ്‌ലി: മഹാനഗരങ്ങളിലെ...

    പിറന്നാൾ യാത്ര ദുരന്തമായി; 251 കി.മീ. വേഗത്തിൽ പാഞ്ഞ കാർ അപകടത്തിൽ, മലയാളി യുവതിയും സുഹൃത്തും മരിച്ചു

    മുംബൈ: പിറന്നാൾ ആഘോഷത്തിനായി നടത്തിയ യാത്ര ദാരുണാന്ത്യത്തിൽ കലാശിച്ചു. അമിതവേഗത്തിൽ പാഞ്ഞ ആഡംബര കാർ ഡിവൈഡറിൽ ഇടിച്ച് നിരവധി...

    മഹാരാഷ്ട്രയിലെ മലയാളി സാഹിത്യലോകത്തിന് പുതിയ ചർച്ചകൾക്കും ചിന്തകൾക്കും വേദിയായി തുഞ്ചൻസ്മാരക സാഹിത്യോത്സവം

    മഹാരാഷ്ട്രയിലെ മലയാളി സാഹിത്യപ്രേമികൾക്ക് ചിന്തയുടെ പുതിയ വാതായനങ്ങൾ തുറന്ന് ഡോംബിവ്‌ലി കേരളീയസമാജത്തിന്റെ തുഞ്ചൻസ്മാരക സാഹിത്യോത്സവം. സാഹിത്യം മനുഷ്യരെ ഹിംസയിൽ...
    spot_img

    More like this