ശ്രീകൃഷ്ണ ജയന്തിയെ 101 കവിതകളിലൂടെ ആഘോഷമാക്കി മുംബൈ എഴുത്തുകാരൻ

0

മുംബൈയിലെ അക്ഷരലോകത്ത് സജീവമായ എഴുത്തുകാരനാണ് രാജൻ കിണറ്റിങ്കര. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലും മാതൃഭൂമി തുടങ്ങിയ പത്രങ്ങളിലും കഥകളും, കവിതകളും ലേഖനങ്ങളുമായി സമകാലിക വിഷയങ്ങളെ വായക്കാരുമായി നിരന്തരം സംവദിച്ചു കൊണ്ടിരിക്കുന്ന രാജൻ സമൂഹ മാധ്യമങ്ങളിൽ ദിവസേന പങ്കു വയ്ക്കുന്ന ആക്ഷേപ ഹാസ്യ പക്തികൾക്കും ആസ്വാദകർ ഏറെയാണ്.

അഷ്ടമിരോഹിണി നാളിൽ കണ്ണന് പ്രണാമം എന്ന ശീർഷകത്തിലാണ് 8 മണിക്കൂറെടുത്ത് 101 ചെറു കവിതകൾ രചിച്ചു ഇഷ്ട ദൈവത്തിന്റെ ജന്മദിനത്തെ രാജൻ ആഘോഷമാക്കിയത്. തയ്യാറെടുപ്പുകളില്ലാതെ പെട്ടെന്ന് തോന്നിയ ഒരു ഉൾപ്രേരണയാണ് ഈ രചനകളുടെ പിന്നിലെന്ന് രാജൻ പറയുന്നു. ഓഫീസ് ജോലിക്ക് വേണ്ടി ഇടയ്ക്കിടെ എഴുത്ത് നിർത്തേണ്ടി വന്നെങ്കിലും വൈകീട്ട് മൂന്ന് മണിക്ക് തുടങ്ങി വച്ച പ്രയാണം രാത്രി 12 മണിയോടെ രാജൻ മുഴുവനാക്കി. രാജൻ്റ ആദ്യം പ്രസിദ്ധീകരിച്ച പുസ്തകവും ശ്രീകൃഷ്ണപാദങ്ങളിൽ എന്ന കവിതാ സമാഹാരമായിരുന്നു.

കവിതകൾ വായിക്കാം . ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here