HomeNewsഡോംബിവ്‌ലി കേരളീയ സമാജത്തിൽ സാഹിത്യസായാഹ്നവും പുസ്തക പ്രകാശനവും ഓഗസ്റ്റ് 9ന്

ഡോംബിവ്‌ലി കേരളീയ സമാജത്തിൽ സാഹിത്യസായാഹ്നവും പുസ്തക പ്രകാശനവും ഓഗസ്റ്റ് 9ന്

Published on

ഡോംബിവ്‌ലി: കേരളീയ സമാജം (റജിസ്റ്റേർഡ്), ഡോംബിവ്‌ലിയുടെ ഓഗസ്റ്റ് മാസത്തിലെ സാഹിത്യസായാഹ്നം ഓഗസ്റ്റ് 9-ന് (ഞായറാഴ്ച) വൈകിട്ട് 4.30ന് പാണ്ഡുരംഗവാടിയിലെ മോഡൽ ഇംഗ്ലീഷ് സ്കൂളിന്റെ ഏഴാം നിലയിലെ എയർ കണ്ടീഷൻഡ് ഹാളിൽ നടക്കും.

സാഹിത്യകാരനായ മുരളി വട്ടേനാട്ട് രചിച്ച രണ്ട് കഥകളെ ആസ്പദമാക്കിയുള്ള അവലോകനവും തുറന്ന ചർച്ചയും പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും. കേരളീയ സമാജം ആർട്സ് & കൾച്ചർ സെക്രട്ടറി കെ. കെ. സുരേഷ്ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കവിയും കഥാകൃത്തുമായ ലിനോദ് വർഗീസ് ഉദ്ഘാടനം ചെയ്യും.

പരിപാടിയുടെ ഭാഗമായി കേരളീയ സമാജത്തിലെ മുൻ അംഗവും പ്രശസ്ത കഥാകൃത്തുമായിരുന്ന പരേതനായ എം. ചന്ദ്രശേഖരന്റെ രണ്ടാമത്തെ കഥാസമാഹാരമായ “കഥ”യുടെ പ്രകാശനവും നടക്കും. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ചടങ്ങ് അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ അനുസ്മരിക്കുന്നതായിരിക്കും.

സാഹിത്യത്തെ സ്നേഹിക്കുന്നവർക്കും വായനാ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഒരുമിച്ച് ചിന്തകൾ പങ്കുവെക്കാനും സമകാലിക സാഹിത്യ പ്രവണതകൾ ചർച്ച ചെയ്യാനുമുള്ള വേദിയായാണ് സാഹിത്യസായാഹ്നം ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിയിൽ സമാജം അംഗങ്ങളും സാഹിത്യപ്രേമികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുമെന്ന് ആർട്സ് & കൾച്ചർ സെക്രട്ടറി കെ. കെ. സുരേഷ്ബാബു, സാഹിത്യസായാഹ്നം കൺവീനർ ജോയ് ഗുരുവായൂർ എന്നിവർ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this