HomeNewsഡോ. അനുപമ ജനാർദ്ദനന് തമിഴ്‌നാട് സ്റ്റേറ്റ് ഒഫ്താൽമിക് അസോസിയേഷന്റെ മൂന്ന് പുരസ്കാരങ്ങൾ

ഡോ. അനുപമ ജനാർദ്ദനന് തമിഴ്‌നാട് സ്റ്റേറ്റ് ഒഫ്താൽമിക് അസോസിയേഷന്റെ മൂന്ന് പുരസ്കാരങ്ങൾ

Published on

തമിഴ്‌നാട് ഒഫ്താൽമിക് അസോസിയേഷന്റെ (TNOA) മൂന്ന് പ്രശസ്തമായ സംസ്ഥാനതല പുരസ്കാരങ്ങൾക്ക് തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലിലെ കൺസൾട്ടന്റും, കണ്ണൂർ കാവുംബായി സ്വദേശിയും (നിലവിൽ പൂനെയിൽ താമസം) ആയ ഡോ. അനുപമ ജനാർദ്ദനൻ അർഹയായി. കോയമ്പത്തൂരിൽ വെച്ച് നടന്ന TNOA യുടെ 73-ാമത് വാർഷിക സമ്മേളനത്തിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.

തമിഴ്‌നാട് ഒഫ്താൽമിക് അസോസിയേഷന്റെ ‘പ്രൊഫസർ സി. പി. ഗുപ്ത ബെസ്റ്റ് ഓഫ് ബെസ്റ്റ് പേപ്പർ അവാർഡ്’, ‘ഡോ. എം. ആർ. എസ്. രാമകൃഷ്ണൻ പീഡിയാട്രിക് ഒഫ്താൽമോളജി ബെസ്റ്റ് പേപ്പർ അവാർഡ്’ എന്നിവയും റെറ്റിന വിഭാഗത്തിലെ ‘ബെസ്റ്റ് പോസ്റ്റർ പോഡിയം പ്രസന്റേഷൻ അവാർഡു’മാണ് ഡോ. അനുപമയ്ക്ക് ലഭിച്ചത്.

കുട്ടികളുടെ നേത്രചികിത്സാ രംഗത്ത് (Paediatric Ophthalmology) ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഡോ. അനുപമയ്ക്ക് മുൻപും നിരവധി ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്: ചാൻസലേഴ്സ് ഗോൾഡ് മെഡൽ അവാർഡ്: മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച എം.ബി.ബി.എസ് ബിരുദധാരിക്കുള്ള പുരസ്കാരം.

കർണാടക സ്റ്റേറ്റ് അവാർഡ്: മാസ്റ്റേഴ്സ് ഇൻ ഒഫ്താൽമോളജിയിൽ മികച്ച പ്രകടനത്തിന് ലഭിച്ചത്. അന്താരാഷ്ട്ര ഗവേഷണ പ്രബന്ധ പുരസ്കാരം: ഈ വർഷം ആദ്യം യു.എസ്.എയിലെ വാഷിംഗ്ടൺ ഡി.സിയിൽ നടന്ന ASCRS സമ്മേളനത്തിൽ പീഡിയാട്രിക് ഒഫ്താൽമോളജി, ഡിജിറ്റൽ സെഷനുകളിൽ മികച്ച ഗവേഷണ പ്രബന്ധത്തിന് ലഭിച്ച അവാർഡ്.

റിട്ടയേർഡ് ഇന്ത്യൻ ആർമി ഓഫീസർമാരായ കേണൽ പ്രൊഫ. ഡോ. കാവുംബായി ജനാർദ്ദനന്റെയും ഡോ. മേജർ നളിനി ജനാർദ്ദനന്റെയും മകളാണ് ഡോ. അനുപമ. ദീപക് നമ്പ്യാരാണ് ഭർത്താവ്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this