HomeNewsദുബായ് ഓയാസിസ് ലയൺസ് ക്ലബ്ബിന് പുതിയ നേതൃത്വം

ദുബായ് ഓയാസിസ് ലയൺസ് ക്ലബ്ബിന് പുതിയ നേതൃത്വം

Published on

ദുബായ്, യുഎഇ | 26 ജൂലൈ 2026:

ദുബായ് ഒയാസിസ് ലയൺസ് ക്ലബ്ബിന്റെ 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് 2026 ജൂലൈ 26-ന് ദുബായ് J5 ഹോട്ടലിൽ വച്ച് നടന്നു.

200-ലധികം രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 50,000ത്തോളം ലയൺസ് ക്ലബ്ബുകൾ,എല്ലാ വർഷവും ജൂലൈ മാസത്തിൽ പുതിയ നേതൃത്വത്തിലേക്ക് മാറുന്ന ആഗോള പാരമ്പര്യത്തിന്റെ ഭാഗമായാണ് ദുബായ് ഓയാസിസ് ലയൺസ് ക്ലബ്ബിലും സ്ഥാനമാറ്റം നടന്നത്.

പ്രസിഡന്റായി സിജു ജോസഫ്, സെക്രട്ടറിയായി രഞ്ജിത്ത് ശശിധരൻ, ട്രഷററായി ബേബി വർഗീസ് എന്നിവരാണ് പുതുതായി സ്ഥാനമേറ്റെടുത്തത് . ഇവർക്കൊപ്പം പുതുതായി നിയമിതരായ ഡയറക്ടർ ബോർഡ് അംഗങ്ങളും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

സോൺ ചെയർപേഴ്സൺ റ്റി.എൻ. കൃഷ്ണകുമാർ സ്ഥാനാരോഹണ ചടങിന് നേതൃത്വം നൽകി .യുഎഇ ലയൺസ് നേതൃസ്ഥാനീയർ , യുഎ യിലെ വിവിധ ലയൺസ് ക്ലബ്ബുകളുടെ ഭാരവാഹികൾ , ദുബായ് ഓയാസിസ് ലയൺസ് ക്ലബ് അംഗങ്ങൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
NTV ചെയർമാനും, ഒയാസിസ്‌ ലയൺസ്‌ ക്ലബ് സ്ഥാപക അംഗവുമായിരുന്ന മാത്തുക്കുട്ടി കഡോൺ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സമൂഹത്തിന്റെ യഥാർത്ഥ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ടും ,ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ ആഗോള സേവന മേഖലകളായ പ്രമേഹരോഗനിവാരണം ,പരിസ്ഥിതി സംരക്ഷണം,കാഴ്ച സംരക്ഷണം ,വിശപ്പ് നിവാരണം,ബാല്യകാല കാൻസർ പ്രതിരോധം തുടങ്ങിയ മേഖലകളിൽ കൂടുതൽ ഊന്നൽ നൽകികൊണ്ടുമുള്ള കർമപരിപാടികൾക്ക് രൂപം നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

യുഎഇ കുടുംബ വർഷം (Year of the Family) ആചരിക്കുന്ന ഈ വർഷത്തിൽ , സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ക്ലബ് കുടുംബാംഗങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് പ്രത്യേക പ്രാധാന്യം നൽകുമെന്നും, യുവതലമുറയെ സമൂഹസേവനത്തിലേക്ക് ആകർഷിക്കുകയും, അവരുടെ വ്യക്തിത്വ വികസനത്തിനും,നേതൃത്വ ശേഷി വളർത്തുന്നതിനും അവസരങ്ങൾ ഒരുക്കുകയും ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു . യുവതലമുറയിൽ കരുണ, ഉത്തരവാദിത്വം, സേവന മനോഭാവം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിനു മുൻതൂക്കം നൽകും .

സ്ഥാനമൊഴിയുന്ന മുൻ ഭാരവാഹികളായ വിജയ് മാധവൻ, ശ്രീനാഥ് കടഞ്ചേരി, ബേബി വർഗീസ് എന്നിവരെയും, മുൻകാല പ്രെസിഡന്റുമാരായ സന്തോഷ് കേട്ടേത്ത്, ഗിരീഷ് വാരിയർ, രഞ്ജിത് ശശിധരൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

വിനോദ് നായർ, അഖിലേഷ് സത്യവാൻ, അനിത സന്തോഷ്, ദിനേഷ് നായർ,ആനന്ദ് വാര്യർ ,ഡോ. ടൈറ്റസ് , സുബാസിസ് കർമാകാർ എന്നിവർ നേതൃത്വം നൽകി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

BSNL സമുച്ചയത്തിൽ ലിഫ്റ്റ് തകരാർ; രണ്ട് മണിക്കൂറോളം ജീവനക്കാർ കുടുങ്ങി

മുംബൈ: BSNL സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു കരാർ തൊഴിലാളിയെയും...

ബ്രിക്സ് ബിസിനസ് കൗൺസിലിലും ബ്രിക്സ് ബിസിനസ് ഫോറത്തിലും ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം...

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....
spot_img

More like this