മുംബൈയിലെ സ്വർണ വ്യാപാര രംഗത്ത് വിശ്വാസ്യതയുടെ പര്യായമായാണ് വി ജി എൻ ഗ്രൂപ്പ് അറിയപ്പെടുന്നത്. എന്നാൽ സ്വർണ വിപണിയിൽ അപ്രതീക്ഷിതമായി സംഭവിച്ച താൽക്കാലിക പ്രതിസന്ധികളും മേഖലയിലെ ചില വീഴ്ചകളുമാണ് വി ജി എൻ ഗ്രൂപ്പിനെയും പ്രതിരോധത്തിലാക്കിയത്. കഴിഞ്ഞ ആറേഴു മാസമായി തുടരുന്ന ലോക്ക് ഡൗൺ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തേയും പിടിച്ചുലച്ചിരുന്നു. ഇതോടെ നഗരത്തിലെ ബിസിനസ് മേഖലയും കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കയാണ്. ഇതിനെയെല്ലാം മറി കടക്കാനുള്ള സാവകാശമാണ് വി ജി എൻ മാനേജ്മെന്റ് ഇപ്പോൾ നിക്ഷേപകരോട് ആവശ്യപ്പെടുന്നത്.
വി ജി എൻ മാനേജ്മെന്റ് ഔദ്യോദികമായി ഒരു വിജ്ഞാനപനവും ഇത് വരെ പുറപ്പെടുവിച്ചിട്ടില്ലെന്നും ചില സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദുഷ്പ്രചരണങ്ങൾ തങ്ങളുടെ അറിവോടെയല്ലെന്നും മാനേജ്മെന്റ് പറയുന്നു. ഇത്തരം കുപ്രചരണങ്ങൾ മുഖവിലയ്ക്ക് എടുക്കരുതെന്നും നിക്ഷേപകരുടെ സംശയനിവാരണത്തിനായി തങ്ങളുടെ കല്യാൺ, ഡോംബിവ്‌ലി, മുളുണ്ട് ബ്രാഞ്ചുകൾ തുറന്നിരിക്കുകയാണെന്നും വി ജി എൻ മാനേജ്മെന്റ് അറിയിച്ചു.
നിരവധി നിക്ഷേപകർ തങ്ങളുടെ നിക്ഷേപങ്ങൾ കൂട്ടമായി പിൻവലിക്കാൻ തുടങ്ങിയതാണ് കോവിഡ് പ്രതിസന്ധി കാലത്ത് സ്ഥാപനത്തിന് കാലിടറിയത്. ഇത്തരം സാഹചര്യങ്ങളിൽ ബാങ്കുകൾക്ക് പോലും പിടിച്ചു നിൽക്കാനാകില്ലെന്നിരിക്കെ നിലവിലെ പ്രതിസന്ധിയെ തരണം ചെയ്യാൻ സമയം ആവശ്യപ്പെടുകയാണ് മാനേജ്മെന്റ്. എന്നാൽ ഇതിനേക്കാൾ രൂക്ഷമായ പ്രതിസന്ധിയെ മറി കടന്ന ചരിത്രമാണ് സ്ഥാപനത്തിനുള്ളതെന്നും അത് കൊണ്ട് തന്നെ നിലവിലെ അവസ്ഥക്കും പരിഹാരം കാണുവാൻ മാനേജ്മെന്റിന് കഴിയുമെന്നാണ് പല നിക്ഷേപകരും പറയുന്നത്. താമസിയാതെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുവാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വി ജി എൻ ഗ്രൂപ്പും.
- മുംബൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകി
- വോട്ടർപട്ടികയിൽ പേരില്ലേ ? പേര് ചേർക്കാനുള്ള അവസാന ദിവസം ഡിസംബർ 9
- ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം മണ്ഡല പുജ ആഘോഷിച്ചു
- നവി മുംബൈയിൽ 24 മണിക്കൂറിനുള്ളിൽ 6 കുട്ടികളെ കാണാതായി
- കേരള കാത്തലിക് അസോസിയേഷൻ ഡോമ്പിവലിക്ക് പുതിയ നേതൃത്വം
- ജീവിക്കുന്ന മണ്ണിനോടുള്ള പ്രതിബദ്ധതയിലും ജന്മനാടിന്റെ സംസ്കാരം ചേർത്ത് പിടിക്കുന്നവരാണ് മലയാളികളെന്ന് ശ്രീകാന്ത് ഷിൻഡെ എം പി
- ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി സംസ്ഥാന കമ്മറ്റി രൂപീകരിച്ചു
- പന്ത്രണ്ടാം മലയാളോത്സവം – സാഹിത്യ മത്സരങ്ങളിലെ ഫല പ്രഖ്യാപനം
- ഗ്ലോബൽ ഹ്യൂമൻ റിസോഴ്സ് കൺസൾട്ടൻസി മേഖലയിലെ മികവിന് പുരസ്കാരം