HomeNewsഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ‘പൊന്നോണം 2026’ സെപ്റ്റംബർ 27-ന്

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ‘പൊന്നോണം 2026’ സെപ്റ്റംബർ 27-ന്

Published on

മുംബൈ: മുംബൈയിലെ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ (Regd.) സംഘടിപ്പിക്കുന്ന ‘പൊന്നോണം 2026’ ആഘോഷം സെപ്റ്റംബർ 27 (ഞായറാഴ്ച) വൈകുന്നേരം 4 മണി മുതൽ അസോസിയേഷന്റെ കൈരളി ഹാളിൽ വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ നടക്കും.

ഓണത്തിന്റെ പാരമ്പര്യവും മലയാളികളുടെ സാംസ്കാരിക പൈതൃകവും പുതുതലമുറയിലേക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ആഘോഷത്തിൽ അംഗങ്ങളെയും കുടുംബാംഗങ്ങളെയും സംഘാടകർ ഹൃദയപൂർവം ക്ഷണിച്ചു.

വൈവിധ്യമാർന്ന കലാപരിപാടികൾ

തിരുവാതിര, വിവിധ നൃത്താവിഷ്‌കാരങ്ങൾ, ഗാനങ്ങൾ, നാടൻപാട്ട്, കവിതാലാപനം, വള്ളംകളിയുടെ ആവിഷ്‌കാരം, കരോക്കെ ഗാനമേള എന്നിവയ്ക്കൊപ്പം പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും അരങ്ങേറും.

വിദ്യാഭ്യാസ പുരസ്കാര സമർപ്പണം

അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ 2024-25, 2025-26 അധ്യയന വർഷങ്ങളിലെ എസ്.എസ്.സി., എച്ച്.എസ്.സി. പരീക്ഷകളിൽ 85 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയ വിദ്യാർത്ഥികളെ മെമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിക്കും.

അർഹരായ വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സെപ്റ്റംബർ 15-നകം അസോസിയേഷൻ ഓഫീസിൽ സമർപ്പിക്കണം.

കലാപരിപാടികളിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ

കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 15-നകം കൺവീനറെ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

മലയാളം, നൃത്ത ക്ലാസുകൾ

അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മലയാളം, നൃത്ത പരിശീലന ക്ലാസുകൾ തുടർച്ചയായി നടക്കുന്നുണ്ട്. താൽപര്യമുള്ളവർ അസോസിയേഷൻ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള അധികാരം മാനേജിങ് കമ്മിറ്റിക്കുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

  • പ്രസിഡന്റ്: പി. കെ. ലാലി – 8888006149
  • സെക്രട്ടറി: സുരേഷ് കൊട്ടാരക്കര – 8551033722
  • കൺവീനർ: രാഹുൽ നായർ – 8605639391

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

BSNL സമുച്ചയത്തിൽ ലിഫ്റ്റ് തകരാർ; രണ്ട് മണിക്കൂറോളം ജീവനക്കാർ കുടുങ്ങി

മുംബൈ: BSNL സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു കരാർ തൊഴിലാളിയെയും...

ബ്രിക്സ് ബിസിനസ് കൗൺസിലിലും ബ്രിക്സ് ബിസിനസ് ഫോറത്തിലും ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം...

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....
spot_img

More like this