മുംബൈ: ശ്രീ നാരായണ ധർമ്മ പരിപാലന (എസ്എൻഡിപി) യോഗം മലാഡ്-ഗോരേഗാവ് ശാഖയുടെ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും ഭരണസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.
ജൂൺ 21-ന് നടന്ന വാർഷിക പൊതുയോഗത്തിൽ ശാഖാ പ്രസിഡന്റ് സി. എസ്. ദാസൻ അധ്യക്ഷത വഹിച്ചു. വരവ്-ചെലവ് കണക്കുകളുടെ അവതരണം, പ്രവർത്തന റിപ്പോർട്ട്, ബജറ്റ് അംഗീകാരം, മുൻ വാർഷിക പൊതുയോഗത്തിന്റെ മിനിറ്റ്സ് അവതരണം, പുതിയ ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് എന്നിവ യോഗത്തിലെ പ്രധാന അജണ്ടകളായിരുന്നു.
തിരഞ്ഞെടുപ്പിൽ വി. എൻ. സുബ്രമണ്യൻ പ്രസിഡന്റായും വിനോദ് യു. വൈസ് പ്രസിഡന്റായും ഷീൽ കുമാർ ബി. കൈതയിൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മണികണ്ഠൻ കെ. ഐ. യൂണിയൻ കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
ഭരണസമിതി അംഗങ്ങളായി സുബിഷ് സുബ്രഹ്മണ്യൻ, പ്രജേഷ് പ്രകാശൻ, പി. കെ. പ്രദീപ് കുമാർ, എൻ. ആർ. കുഞ്ഞുമോൻ, നിഖിലേഷ് ഗണേഷ്, ജയൻ അച്ചുതൻ, കെ. മുരളി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി സി. എ. ഗോപി, ഷിബു കരുണാകരൻ, രാധാകൃഷ്ണൻ കെ. എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
യോഗത്തിൽ യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, യൂണിയൻ കൗൺസിൽ അംഗങ്ങൾ, ശാഖാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പുതിയ ഭരണസമിതി ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളും സന്ദേശങ്ങളും കൂടുതൽ ജനങ്ങളിലെത്തിക്കുന്നതിനും ശാഖയുടെ സാമൂഹിക, സാംസ്കാരിക, സേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 20 2026 SATURDAY 4.30 P.M. | KAIRALI NEWS
