More
    HomeBusinessഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ ഉത്ഘാടനം ബുധനാഴ്ച്ച; മഹാരാഷ്ട്ര ഭവന മന്ത്രി അതുൽ സാവെ ഉത്‌ഘാടനം നിർവഹിക്കും.

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ ഉത്ഘാടനം ബുധനാഴ്ച്ച; മഹാരാഷ്ട്ര ഭവന മന്ത്രി അതുൽ സാവെ ഉത്‌ഘാടനം നിർവഹിക്കും.

    Published on

    spot_img

    മുംബൈ : ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ ബുധനാഴ്ച്ച,ഫെബ്രുവരി 21 ന് വൈകിട്ട് ഏഴിന് മറൈൻലൈൻസിലെ ഇൻറർ കൊൺടിനെന്റൽ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മഹാരാഷ്ട്ര ഭവന മന്ത്രി അതുൽ സാവെ ഉദ്ഘാടനം ചെയ്യും.

    മുൻ മഹാരാഷ്ട്ര ഡെപ്യൂട്ടി ചീഫ് സെക്രട്ടറിയും ഗവൺമെൻറ് ഓഫ് ഇന്ത്യ കപ്പാസിറ്റി കമ്മിഷൻ മെമ്പറുമായ പ്രവീൺ പർദേശി മുഖ്യാതിഥിയും കോർപറേറ്റ് മന്ത്രകാര്യാലയം വെസ്റ്റേൺ ഇന്ത്യ റീജണൽ ഡയറക്ടറുമായ സതീഷ്കുമാർ വിശിഷ്ടാതിഥിയുമായിരിക്കും. ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് (INMECC) ഇന്ത്യയിലും മിഡിൽ ഈസ്റ്റ് മേഖലയിലും സാമ്പത്തിക, വ്യാവസായിക, വാണിജ്യ, സാംസ്കാരിക പ്രവർത്തനങ്ങളെ ബന്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമർപ്പിതമായ ഒരു വേദി സൃഷ്ടിക്കുന്നതിനുള്ള ഇന്ത്യയിലെയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെയും പ്രൊഫഷണലുകളുടെയും ബിസിനസ്സ് മേധാവികളുടെയും ഒരു സംരംഭമാണ്.

    കമ്മ്യൂണിറ്റിയുടെ വളർച്ചയെ പിന്തുണയ്‌ക്കുന്നതിനും ഉൾപ്പെട്ടിരിക്കുന്ന പ്രദേശങ്ങളുടെ പ്രയോജനത്തിനുള്ള അവസരങ്ങൾ തിരിച്ചറിയുന്നതിനും ഫലപ്രദമായി ഉപയോഗിക്കുന്നതിനും സാധ്യതയുള്ള ശൃംഖല സ്ഥാപിക്കുന്നതിനും പിന്തുണാ ബന്ധം നിലനിർത്തുന്നതിനും പ്രശ്‌നങ്ങളും തർക്കങ്ങളും മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതിനും ധാർമ്മികത സംരക്ഷിക്കുന്നതിനും ഈ മേഖലയിൽ ഒരു ഉത്തേജകമായി ഇൻമെക് പ്രവർത്തിക്കും.

    അംഗങ്ങളുടെ വാണിജ്യ താൽപ്പര്യം, വിവിധ സർക്കാർ ഏജൻസികളുമായി ഏകോപിപ്പിക്കുക, ദേശീയ താൽപ്പര്യങ്ങൾക്കായി ബന്ധം സ്ഥാപിക്കുക, ശക്തമായ ബന്ധം സ്ഥാപിക്കുക. ഈ ചേമ്പറിൻ്റെ പ്രൊമോട്ടർമാരും സ്ഥാപക ഡയറക്ടർമാരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ ബിസിനസ്സ്, പ്രൊഫഷണൽ വ്യക്തിത്വങ്ങളാണ്. മേഖലയിൽ ശക്തമായ ശൃംഖലയുള്ള മികച്ച ക്ലാസ് കമ്മ്യൂണിറ്റി സൃഷ്ടിക്കാൻ ചേംബർ സമർപ്പിക്കും.

    ഇൻമെക് യു എ ഇ, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ്, കേരളം, മഹാരാഷ്ട്ര, ന്യൂഡൽഹി, തമിഴ്നാട് എന്നിവിടങ്ങളിൽ ചാപ്റ്ററുകൾ ഉണ്ട്.INMECC 2022 മാർച്ച് 04 ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കെ. കാരാട് ദുബയിൽ വെച്ച് ഉദ്ഘാടനം ചെയ്തു. ഷാർജ ഫ്രീ സോൺ (SAIF സോൺ, ഹംരിയ ഫ്രീ സോൺ) ഡയറക്ടർ ജനറൽ ഡോ. സൗദ് മസ്‌റൂയി മുഖ്യാതിഥിയും എഴുത്തുകാരനും കോളമിസ്റ്റുമായ ചേതൻ ഭഗത്, കേരള വ്യവസായ മന്ത്രി പി. രാജീവ് എന്നിവർ മുഖ്യാതിഥികളായിരുന്നു. INMECC കേരള ചാപ്റ്റർ 18.ഡിസംബർ 2022 ന് വിദേശകാര്യ സഹമന്ത്രി, വി.മുരളിധരൻ കൊച്ചിയിലെ താജ് ഹോട്ടലിൽ വെച്ചു ഉൽഘാടനം ചെയ്തു. ഗൾഫർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ.മുഹമ്മദ് അലി മുഖ്യാതിഥിയായിരുന്നു.

    ഇൻമെക്കും ഒമാൻ ചേംബർ ഓഫ് കൊമ്മേഴ്സ് & ഇൻസ്ടീസ്സും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബിസിനസ്സ് വിപുലീകരിക്കുവാനുള്ള ധാരണ പത്രത്തിൽ ഒപ്പു വെച്ചു.ഒമാൻ ഇൻടസ്ട്രി മിനിസ്റ്റർ മുബൈ സന്ദർശിച്ചപ്പോൾ ഇൻമെക് പ്രതിനിധികളുമായും പ്രത്യേക ചർച്ചകൾ നടത്തിയിരുന്നു ഇന്ത്യയിലും വിദേശത്തു നിന്നു നിരവധി പേർ ചടങ്ങിൽ പങ്കെടുക്കുമെന്ന് മഹാരാഷ്ട്ര ചാപ്റ്റർ സെക്രട്ടറി എ.എൻ.ഷാജി അറിയിച്ചു.

    Latest articles

    ഒരുമിച്ചൊരോണം; ഒത്തു ചേർന്നാഘോഷിച്ച് മലയാളി കൂട്ടായ്മ

    വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വിപുമായ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയാണ് മലയാളി കൂട്ടായ്മ ഓണത്തിൻ്റെ വരവറിയിച്ചു കൊണ്ടു സുഹൃദ് സംഗമം...

    ഇതിഹാസ ഗായകനോടൊപ്പം സംഗീതയാത്ര; വേദിയൊരുക്കി മുംബൈ മലയാളി യുവാവ്

    മുളുണ്ട് കാളിദാസ് നാട്യ മന്ദിർ ഹാളിൽ നവംബർ 9 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് പത്മശ്രീ സുരേഷ് വാഡ്‌കർ...

    മുളുണ്ട് കേരള സമാജം വാർഷികാഘോഷം; നദിയ മൊയ്തുവും സഞ്ജയ്‌ പാട്ടീലും വിശിഷ്ടാതിഥികൾ

    മുളുണ്ട് കേരള സമാജത്തിന്റ 64-മത് വാർഷികം സെപ്റ്റംബർ 27ന് വൈകുന്നേരം മുളുണ്ട് കാളിദാസ് നാട്യമന്ദിറിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. മുംബൈ...

    നവി മുംബൈയിലെ കലാകാരന്മാർ ചേർന്നൊരുക്കിയ മ്യൂസിക് ആൽബം പുറത്തിറങ്ങി

    നവി മുംബൈയിൽ നിന്ന് YesWe Creationsന്റെ ബാനറിൽ ഓണത്തിനിറങ്ങിയ മലയാളം മ്യൂസിക്കൽ ആൽബമാണ് “അരികിൽ” നവിമുംബൈ ഉൾവയിൽ താമസിക്കുന്ന ഷീബ...
    spot_img

    More like this

    ഒരുമിച്ചൊരോണം; ഒത്തു ചേർന്നാഘോഷിച്ച് മലയാളി കൂട്ടായ്മ

    വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വിപുമായ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയാണ് മലയാളി കൂട്ടായ്മ ഓണത്തിൻ്റെ വരവറിയിച്ചു കൊണ്ടു സുഹൃദ് സംഗമം...

    ഇതിഹാസ ഗായകനോടൊപ്പം സംഗീതയാത്ര; വേദിയൊരുക്കി മുംബൈ മലയാളി യുവാവ്

    മുളുണ്ട് കാളിദാസ് നാട്യ മന്ദിർ ഹാളിൽ നവംബർ 9 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് പത്മശ്രീ സുരേഷ് വാഡ്‌കർ...

    മുളുണ്ട് കേരള സമാജം വാർഷികാഘോഷം; നദിയ മൊയ്തുവും സഞ്ജയ്‌ പാട്ടീലും വിശിഷ്ടാതിഥികൾ

    മുളുണ്ട് കേരള സമാജത്തിന്റ 64-മത് വാർഷികം സെപ്റ്റംബർ 27ന് വൈകുന്നേരം മുളുണ്ട് കാളിദാസ് നാട്യമന്ദിറിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. മുംബൈ...