Search for an article

HomeNewsസൂക്ഷിച്ചാൽ സമ്പാദിക്കാം!! ; മുംബൈയിൽ ഓട്ടോറിക്ഷയെ ലോക്കറാക്കി വേറിട്ടൊരു വിജയകഥ

സൂക്ഷിച്ചാൽ സമ്പാദിക്കാം!! ; മുംബൈയിൽ ഓട്ടോറിക്ഷയെ ലോക്കറാക്കി വേറിട്ടൊരു വിജയകഥ

Published on

spot_img

മുംബൈ അവസരങ്ങളുടെ നഗരമാണ്. ഒന്നുമില്ലാതെ വന്ന് സാമ്രാജ്യം കെട്ടിപ്പടുത്തവരുടെ നഗരം. ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ താമസിക്കുന്നതും മുംബൈയിലാണ് . ആസ്തി ഏഴര കോടി.

ഇപ്പോഴിതാ പ്രതിമാസം 8 ലക്ഷത്തോളം രൂപ സമ്പാദിക്കുന്ന ഓട്ടോ ഡ്രൈവറാണ് നഗരത്തിലെ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഒരു ഓട്ടോ റിക്ഷ ഡ്രൈവറുടെ പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളും ഒന്നുമില്ലാതെയാണ് ഓട്ടോ പോലും ഓടിക്കാതെ ഒരു കോടിയോളം രൂപ വർഷത്തിൽ സമ്പാദിക്കുന്നത്. ഇതിനായി ഇന്ധനം വേണ്ട, ഡ്രൈവിംഗ് വേണ്ട, ആപ്പ് വേണ്ട, യാത്രക്കാരുമായി കറങ്ങി ഇടക്കൊരു കശപിശ പോലും വേണ്ട !!

മുംബൈയിൽ ബാന്ദ്രയിലാണ് കഥ നടക്കുന്നത്. യുഎസ് കോൺസുലേറ്റിന് സമീപം പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷയെ ലോക്കറാക്കി മാറ്റിയാണ് ഡ്രൈവർ ലക്ഷങ്ങൾ സമ്പാദിക്കുന്നത്. വിസ ഇന്റർവ്യൂവിനും മറ്റുമായി കോണ്സുലേറ്റിലെത്തുന്നവർക്ക് സുരക്ഷാ പ്രോട്ടോക്കോളുകൾ നിർബന്ധമാണ്. ബാഗുകളോ ഇലക്ട്രോണിക് വസ്തുക്കളോ അകത്തേക്ക് കൊണ്ട് പോകാൻ അനുവാദമില്ല.

ഈ പ്രശ്നം കണ്ടെത്തിയ ഓട്ടോ ഡ്രൈവർ കോൺസുലേറ്റിന് പുറത്ത് പാർക്ക് ചെയ്ത് ഉപയോക്താക്കളെ കണ്ടെത്തി ലളിതമായ പരിഹാരം നിർദ്ദേശിക്കുകയായിരുന്നു. ബാഗുകളും, മൊബൈൽ,,ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും തന്റെ വാഹനത്തിൽ തന്നെ സൂക്ഷിക്കാൻ അനുവദിച്ചു. ഇതിനായി 1000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. സാമ്പത്തിക ഭദ്രതയുള്ളവരാണ് കോൺസുലേറ്റിൽ എത്തുന്നവരിൽ ഭൂരിഭാഗവും. അത് കൊണ്ട് തന്നെ തങ്ങളുടെ വില പിടിപ്പുള്ള സാധനങ്ങൾ കുറച്ച് നേരത്തേക്ക് സൂക്ഷിക്കാൻ ഈ വാടക അവർക്ക് വലിയ ഭാരമാകുന്നില്ല.

ഒരു ദിവസം മുപ്പതോളം പേരെങ്കിലും ഈ ഓട്ടോ ഡ്രൈവറുടെ സേവനം പ്രയോജനപ്പെടുത്തുന്നുവെന്നാണ് പറയുന്നത്. പ്രതിദിനം 20,000 മുതൽ 30,000 രൂപ വരെ എളുപ്പത്തിൽ സമ്പാദിക്കാം – അതായത് ഒരു മാസം 8 ലക്ഷം രൂപ വരെ. പല ഐ ടി വിദഗ്ധരോ, ചാർട്ടേഡ് അക്കൗണ്ടന്റുമാരോ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനേക്കാൾ കൂടുതൽ നേട്ടമാണ് ഓട്ടോ ഓടിക്കാതെ തന്നെ ആപ്പുകൾ, ഫണ്ടിംഗ്, ബിസിനസ് ഡിഗ്രികൾ എന്നിവയില്ലാതെ വെറും വിശ്വാസം വളർത്തിയെടുത്ത് ഈ നേട്ടമുണ്ടാക്കുന്നത്.

“ഇതാണ് യഥാർത്ഥ സംരംഭകത്വം. ഒരു കഷ്ടപ്പാടുമില്ല. ഒരു പാർക്കിംഗ് സ്ഥലവും തിരക്കും മാത്രം,” ലെൻസ്കാർട്ടിലെ ഉൽപ്പന്ന മേധാവിയും പരിചയസമ്പന്നനായ സംരംഭകനുമായ രാഹുൽ രൂപാണിയാണ് ഈ കഥ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചത്

Latest articles

ഗോവ വരെ കാറുമായി ട്രെയിനില്‍ പോകാം; ഇന്ത്യയിലെ ആദ്യ കാർ ഫെറി ട്രെയിൻ സർവീസ് ഓഗസ്റ്റ് 23ന് ആരംഭിക്കും.

മഹാരാഷ്ട്രയിലെ കൊലാഡില്‍ നിന്ന് ഗോവയിലെ വെര്‍ണ വരെയാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. സ്വകാര്യ കാറുകളും അവയുടെ ഉടമകളും യാത്ര...

സമ്പൂർണ രാമായണ പാരായണം നടന്നു.

രാമായണ മാസത്തോടനുബന്ധിച്ച്, ഡോംബിവിലി നായർ വെൽഫെയർ അസോസിയേഷൻ ഓഫീസിൽ ജൂലൈ 27, 2025-ന് സമ്പൂർണ രാമായണ പാരായണം നടത്തി. രാവിലെ...

മുംബൈയിൽ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് 4 വയസ്സുകാരിക്ക് ദാരുണാന്ത്യം; വിനയായത് അമ്മയുടെ അശ്രദ്ധ

മുംബൈയിൽ പന്ത്രണ്ടാം നിലയിലുള്ള വീടിന്റെ ജനാലയിൽ നിന്ന് അബദ്ധത്തിൽ വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. അൻവിക പ്രജാപതി എന്ന...

13 വർഷത്തെ ഇടവേള കഴിഞ്ഞ് രാജ് താക്കറെയെത്തി; ഉദ്ധവിന് ആശംസകളുമായി (Video)

ദീർഘമായ ഇടവേളയ്ക്കൊടുവിൽ മഹാരാഷ്ട്ര നവനിർമാൺ സേനാ തലവൻ രാജ് താക്കറെ ശിവസേന-യുബിടി നേതാവ് ഉദ്ധവ് താക്കറെയെ വസതിയിലെത്തി സന്ദർശിച്ചു....
spot_img

More like this