രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനവും ബോളിവുഡിന്റെ സിരാ കേന്ദ്രവുമൊക്കെയാണെങ്കിലും ഗതാഗതകുരുക്കിന്റെ കാര്യത്തിൽ മഹാ നഗരത്തിന് ഇന്നും ചീത്ത പേരാണ്. നിശ്ചയിച്ച സമയത്ത് എത്തി ചേരാൻ കഴിയാതെ മുഹൂർത്തം തെറ്റിച്ചവരും ഫ്ലൈറ്റ് മിസ് ആകുന്നവരൊന്നും നഗരത്തിന് പുത്തിരിയല്ല. അതുകൊണ്ടു തന്നെയാകണം തന്റെ പുതിയ ചിത്രമായ സീറോയുടെ നിർമ്മാണം പുരോഗമിക്കുമ്പോൾ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ ബോളിവുഡ് സൂപ്പർസ്റ്റാർ ജോലി ചെയ്യുന്നത്. തന്റെ ഫിലിം കരിയറിലെ തികച്ചും വ്യത്യസ്തമായ റോളിൽ ഒരു കുള്ളനായാണ് സിറോയിൽ കിംഗ് ഖാൻ പ്രത്യക്ഷപ്പെടുന്നത്. ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്ത ചിത്രത്തിന് തടസങ്ങളൊന്നും ബാധിക്കരുതെന്ന നിർബന്ധം തന്നെയാകാം ഹെലികോപ്പ്റ്ററിനെ അഭയം തേടാൻ നടനെ പ്രേരിപ്പിച്ചതും.
വസായ് കേന്ദ്രമായ എല്ലോറ സ്റ്റുഡിയോയിൽ എന്നും രാത്രിയിലാണ് ഷൂട്ട് നടന്നു കൊണ്ടിരിക്കുന്നത്. ബാന്ദ്രയിൽ നിന്നും രണ്ടു മണിക്കൂർ റോഡ് യാത്രയുള്ള എല്ലോറയിലേക്കാണ് വൈകീട്ട് ഏഴു മണിക്ക് ഹെലികോപ്റ്ററിലെത്തി ചിത്രീകരണം പൂർത്തിയാക്കിയ ശേഷം വെളുപ്പിന് മടങ്ങുവാൻ കിംഗ് ഖാൻ തീരുമാനിച്ചത്. ഗ്രാഫിക്സ് ജോലികൾ അധികമുള്ള സീറോ ഡിസംബറിൽ തീയ്യറ്ററുകളിൽ എത്തിക്കുവാനുള്ള തിരക്കിട്ട ജോലികളാണ് നടന്നു കൊണ്ടിരിക്കുന്നത്.
____________________________________________
വിവാദങ്ങൾക്കൊടുവിൽ സുഡാനി മുംബൈയിലും
ശക്തമായ കഥാപാത്രവുമായി അജയ് ജോസഫ്