ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നടപടിയിൽ പ്രതിഷേധം കനത്തതോടെയാണ് ഭാഷാ നയ പ്രമേയം റദ്ദാക്കിയത്. മുന്നോട്ടുള്ള വഴി ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഒരു പാനൽ പ്രഖ്യാപിച്ചു
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് റദ്ദാക്കിയ തീരുമാനം അറിയിച്ചത്
ഏത് നിലവാരത്തിലാണ് ഭാഷകൾ നടപ്പിലാക്കേണ്ടത്, എങ്ങനെ നടപ്പാക്കണം, വിദ്യാർത്ഥികൾക്ക് എന്ത് തിരഞ്ഞെടുപ്പുകൾ നൽകണം എന്നിവ തീരുമാനിക്കുന്നതിനായി ഡോ. നരേന്ദ്ര ജാദവിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. ഈ കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ത്രിഭാഷാ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ അന്തിമ തീരുമാനം എടുക്കും. അതുവരെ, ഏപ്രിൽ 16 നും ജൂൺ 17 നും പുറപ്പെടുവിച്ച രണ്ട് സർക്കാർ പ്രമേയങ്ങളും റദ്ദാക്കിയതായി പ്രഖ്യാപിച്ചു.
സർക്കാർ മറാത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഫഡ്‌നാവിസ് വാദിച്ചു. അതെ സമയം ഹിന്ദിക്കെതിരെ പ്രതിഷേധിച്ചെങ്കിലും ഇംഗ്ലീഷ് സ്വീകരിച്ചതിന് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി വിമർശിച്ചു.
ഇംഗ്ലീഷ്, മറാത്തി മീഡിയം സ്കൂളുകളിൽ പഠിക്കുന്ന 1 മുതൽ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കി ഫഡ്‌നാവിസ് സർക്കാർ ഏപ്രിൽ 16 ന് ഒരു ജിആർ പുറപ്പെടുവിച്ചിരുന്നു. എതിർപ്പുകൾക്കിടയിൽ, ജൂൺ 17 ന് സർക്കാർ ഹിന്ദി ഒരു ഓപ്ഷണൽ ഭാഷയാക്കി ഭേദഗതി ചെയ്‌തെങ്കിലും പ്രതിഷേധം കാണാത്തതോടെയാണ് റദ്ദാക്കിയത്