മുംബൈയിൽ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) പ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിൽ മറാഠി സംസാരിക്കാത്തതിന്റെ പേരിൽ ആക്രമണം അഴിച്ചു വിട്ടിരുന്നു. കഴിഞ്ഞ ദിവസം എം എൻ എസ് പാർട്ടിയുടെ സ്കാർഫ് ധരിച്ച ഒരു സംഘം താനെയിലെ ഭയന്തറിൽ മറാഠി സംസാരിക്കാന്‍ വിസമ്മതിച്ചതിന് ഒരു ഭക്ഷണശാല ഉടമയെ മർദ്ദിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മഹാരാഷ്ട്രയിൽ മറാഠി ഭാഷാ വിവാദം രൂക്ഷമാകുന്നതിനിടെ, ഭാഷയുടെ പേരിലുള്ള ഗുണ്ടായിസം സംസ്ഥാനത്ത് വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
മറാത്തി ഭാഷയിൽ അഭിമാനിക്കുന്നത് തെറ്റല്ല, പക്ഷേ ഭാഷയുടെ പേരിൽ ആരെങ്കിലും ഗുണ്ടായിസത്തിൽ ഏർപ്പെട്ടാൽ, കർശന നടപടിയെടുക്കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
താനെയിലെ ഭയന്തറിൽ മറാഠി സംസാരിക്കാന്‍ വിസമ്മതിച്ചതിന് രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) പാര്‍ട്ടിയുടെ സ്കാര്‍ഫ് ധരിച്ച ഒരു കൂട്ടം ആളുകള്‍ ഒരു ഭക്ഷണശാല ഉടമയെ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.