നാസിക് സ്വദേശിയും ഇന്ത്യൻ ഡഫ് ക്രിക്കറ്റ് ടീമിലെ അംഗവുമായ സുധീഷ് നായർക്ക്, ക്രിക്കറ്റ് മേഖലയിലെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് ഇന്റർനാഷണൽ വേൾഡ് റെക്കോർഡ്സിന്റെ ‘ഇന്റർനാഷണൽ ഐകൺ അവാർഡ് 2025’ ലഭിച്ചു. സുധീഷിന്റെ അതുല്യമായ നേട്ടം നിശബ്ദതയെ ജയിച്ച നിശ്ചയദാർഢ്യത്തിന്റെ സ്വരമായി തിളങ്ങി.
അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സുധീഷ്, തന്റെ കഴിവ്, ആത്മാർത്ഥത, നിശ്ചയദാർഢ്യം, ലക്ഷ്യബോധം തുടങ്ങി കായികലോകത്തിന് മാതൃകയായി മാറിയ വ്യക്തിയാണ്. ഭിന്നശേഷിയുള്ള കായികതാരങ്ങൾക്കും യുവാക്കൾക്കും പ്രചോദനമാണ് സുധീഷ്. ഇത് വെറും ഒരു അംഗീകാരമല്ല, സ്വപ്നങ്ങളുടെയും ആത്മവിശ്വാസത്തിന്റെയും വിജയഗാഥയെ ചേർത്ത് വയ്ക്കുന്നതാണ് ഈ മലയാളി യുവാവിന്റെ ജീവിത യാത്ര

