നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷക, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രഖ്യാപിച്ച അഖിലേന്ത്യാ പണിമുടക്കില്‍ മുംബൈയിലെ BSNL മഹാരാഷ്ട്ര ജീവനക്കാർ പിന്തുണ നൽകി.
സർക്കിൾ ഓഫീസിൽ നടന്ന പണിമുടക്കിനു BSNLEU മഹാരാഷ്ട്ര സംസ്ഥാന വൈസ് പ്രസിഡൻ്റ് ഗണേഷ് ഹിങ്കേ , NFTE BSNL മഹാരാഷ്ട്ര അസി. സർക്കിൾ സെക്രട്ടറി സന്തോഷ് ഷിൻഡേ, BSNLEU മുംബയ് ജില്ലാ സെക്രട്ടറി മഹേഷ് ആർക്കൽ, ജില്ലാ പ്രസിഡൻ്റ് യൂസഫ് ഹുസൈൻ , ജില്ലാ മീഡിയ കോ – ഓർഡിനേറ്റർ വി.പി. ശിവകുമാർ. അയ്യൂബ് ഖാൻ , വിലാസ് മോരേ, അരുൺ ഗാഡി എന്നിവർ നേതൃത്വം നൽകി.
കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) വാഡാ താലൂക്ക് കമ്മിറ്റി

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) വാഡാ താലൂക്ക്, ഭീവണ്ടി താലൂക്ക് കമ്മറ്റികളും അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുത്തു. റോഡ് ഉപരോധിച്ചും വാഡാ ബസാർ പ്രദേശത്ത് പ്രകടനവും നടത്തിയായിരുന്നു പ്രവർത്തകരുടെ സമരം . തുടര്‍ന്ന് തഹസിൽദാറിനും സ്ഥലം പൊലീസ് മേധാവിക്കും നിവേദനം നൽകി.

