മുംബൈ : വാശി നവിമുംബൈയിലെ സിഡ്കോ കൺവെൻഷൻസ് & എക്സിബിഷൻ സെൻററിൽ നാളെ (July 13) വൈകീട്ട് 5.30 മുതൽ നടക്കുന്ന കടത്തനാട് കുടുംബ കൂട്ടായ്മയുടെ എട്ടാമത് വാർഷികം വൻ ജനപങ്കാളിത്തത്തോടെ വിവിധയിനം കലാപരിപാടികളുമായി ആഘോഷിക്കുന്നു.
നാട്ടിൽ നിന്നെത്തുന്ന കലാകാരൻമാർ അവതരിപ്പിക്കുന്ന ഗാനമേള, ലൈവ് കോമഡി പ്രോഗ്രാം ‘ജാനു തമാശകൾ’, സംഘടനയിലെ വനിതാവേദി അവതരിപ്പിക്കുന്ന തിരുവാതിര, മറ്റ് നൃത്ത പരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
വടകര എം. പി. ഷാഫി പറമ്പിൽ ഉദ്ഘാടനവും, വടകര എം എൽ എ കെ. കെ. രമ മുഖ്യാതിഥിയുമായെത്തുന്ന ചടങ്ങിൽ ‘ഗ്ളോബൽ കടത്തനാടൻ അവാർഡ്’ ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്കും, ‘ബിസിനസ് ഐകൺ ഓഫ് കടത്തനാട്’ അവാർഡ് എൽമാക് പാക്കേജിങ് കമ്പനി എം ഡി സുധീഷ് സുകുമാരനും സമ്മാനിക്കും.
കൂടാതെ ഗസ്റ്റ് ഓഫ് ഓണർ ആയി ഇ വി ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ കമാൻഡർ ഇ വി തോമസും, വിശിഷ്ടാതിഥിയായി സിനി സീരിയൽ താരം വീണ നായരും പങ്കെടുക്കും.
എസ് എസ് സി, എച്ച് എസ് സി പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ ക്യാഷ് പ്രൈസുകളും ട്രോഫിയും നൽകി ആദരിക്കുന്നതോടൊപ്പം ഉന്നതവിദ്യാഭ്യാസ രംഗത്ത് മിന്നും വിജയം നേടിയ പ്രതിഭകളെയും ആദരിക്കുന്നതാണെന്ന് ഭാരവാഹികളായ പ്രസിഡണ്ട് മനോജ് മാളവിക, സെക്രട്ടറി പ്രകാശൻ പി പി എന്നിവർ അറിയിച്ചു.