ശ്രിനാരായണ ചൈതന്യാ ട്രസ്റ്റ് പൻവേലിൻ്റെ അഭിമുഖ്യത്തിൽ ഇതര ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന കർക്കിടക വാവ് ബലി തർപ്പണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി
ഖാന്ദേശ്വർ മഹാദേവ ക്ഷേത്രാങ്കണത്തിൽ (കാന്ത കോളനി സെക്ടർ 1 ന്യൂപൻവേൽ) ആചര്യൻ ഹേമകീർത്തിയുടെ (ഗുരുപദം തൃശ്ശൂർ) കാർമ്മികത്വത്തിൽ 24 -07-2025 വ്യഴാഴ്ച രാവിലെ 5-30 മുതൽ 10 മണി വരെയാണ് കർക്കിടക വാവ് തർപ്പണം നടത്തുന്നത്. ആചാര്യൻ കർക്കിടക വാവ് ബലി തർപ്പണത്തിൻ്റെ ഐതിഹ്യം എന്താണ് എന്നതിനെ കുറിച്ച് വിവരിച്ച് കൊണ്ടായിരിക്കും ബലിതർപ്പണ കർമ്മങ്ങൾ ചെയ്യുക.
അംഗവൈകല്യമുള്ളവർക്കും മുതിർന്ന പൗരൻമാർക്കും താഴെയിരുന്ന് ബലിയിടാൻ കഴിയാത്തവർക്കും പ്രത്യേകം സൗകര്യങ്ങളും ബലിതർപ്പണത്തിന് ശേഷം സ്ത്രീകൾക്ക് വസ്ത്രം മാറുന്നതിന് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് ഖാന്ദേശ്വർ റെയിവേ സ്റേഷനിൽ നിന്ന് ഷെയർ റിക്ഷാ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
വിവരങ്ങൾക്ക് 816916 8322, 9820519255, 9223308047

