More
    HomeNews"എന്നെ തല്ലിയാൽ, ഉടനെ മറാത്തിയിൽ സംസാരിക്കാൻ കഴിയുമോ?" ഭാഷാ വിവാദത്തിൽ പ്രതികരിച്ച് മഹാരാഷ്ട്ര ഗവർണർ (Video)

    “എന്നെ തല്ലിയാൽ, ഉടനെ മറാത്തിയിൽ സംസാരിക്കാൻ കഴിയുമോ?” ഭാഷാ വിവാദത്തിൽ പ്രതികരിച്ച് മഹാരാഷ്ട്ര ഗവർണർ (Video)

    Published on

    spot_img

    മഹാരാഷ്ട്രയിൽ ഭാഷാ തർക്കം തുടരുന്നതിനിടയിൽ, ഭാഷയെച്ചൊല്ലിയുള്ള അക്രമ സംഭവങ്ങൾ സംസ്ഥാനത്തെ നിക്ഷേപങ്ങളെ തടസ്സപ്പെടുത്തുമെന്നും അത് ദീർഘകാലാടിസ്ഥാനത്തിൽ മഹാരാഷ്ട്രയെ ദോഷകരമായി ബാധിക്കുമെന്നും ഗവർണർ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. എല്ലാവരുടെയും മാതൃഭാഷയെ ബഹുമാനിക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

    മഹാരാഷ്ട്രയിൽ മറാത്തി സംസാരിക്കാത്തവർക്കെതിരെ അടുത്തിടെ നിരവധി അക്രമ സംഭവങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ഗവർണറുടെ പരാമർശം.

    തന്റെ വാദം വ്യക്തമാക്കുന്നതിനായി, തമിഴ്‌നാട്ടിൽ എംപിയായിരുന്നപ്പോൾ സമാനമായ സംഭവം രാധാകൃഷ്ണൻ പങ്കു വെച്ചു

    ഞാൻ തമിഴ്‌നാട്ടിൽ ഒരു എംപിയായിരുന്നപ്പോൾ , ഒരു ദിവസം ഒരു ഹൈവേയിൽ വെച്ച് ചിലർ ഒരാളെ അടിക്കുന്നത് ഞാൻ കണ്ടു. ഉടനെ ഞാൻ എന്റെ ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെട്ടു, ഞാൻ കാറിൽ നിന്ന് ഇറങ്ങി. എന്നെ കണ്ടയുടനെ, മർദിക്കുന്നവർ ഓടിപ്പോയി, മർദിക്കപ്പെടുന്ന ആളുകൾ അവിടെ നിന്നു. എന്താണ് പ്രശ്‌നമെന്ന് ഞാൻ അവരോട് ചോദിച്ചു, അദ്ദേഹം ഹിന്ദിയിലാണ് പറയുന്നത്, എനിക്ക് മാർ മാർ (മർദിച്ചത്) മാത്രമേ മനസ്സിലായുള്ളൂ. ഞാൻ ഹോട്ടൽ ഉടമയെ വിളിച്ചു, ഞാൻ അദ്ദേഹത്തോട് ചോദിച്ചു, അവർക്ക് തമിഴ് അറിയില്ലെന്ന് അദ്ദേഹം എന്നോട് വിശദീകരിച്ചു, ആ ആളുകൾ അവരെ മർദിക്കാൻ ശ്രമിക്കുകയായിരുന്നു, തമിഴിൽ മാത്രം സംസാരിക്കാൻ ആവശ്യപ്പെട്ടു.”

    “നിങ്ങൾ വന്ന് എന്നെ തല്ലിയാൽ, എനിക്ക് ഉടൻ മറാഠിയിൽ സംസാരിക്കാൻ കഴിയുമോ? അത് അസാധ്യമാണ്. ഞാൻ അവരോട് ക്ഷമ ചോദിച്ചു… ഞാൻ അവരുടെ ഭക്ഷണത്തിന് പണം നൽകി, അവർ ഒരു ലോറിയിൽ കയറിയതിനുശേഷം മാത്രമാണ് പോയത്,” ഗവർണർ പറഞ്ഞു .

    ആ സംഭവം പങ്കുവെച്ചതിന്റെ കാരണവും ഗവർണർ വ്യക്തമാക്കി. ഇത്തരം വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചാൽ, സംസ്ഥാനത്ത് നിക്ഷേപം നടത്താൻ ആരും വരില്ലെന്നും ഇത് ദീർഘകാലാടിസ്ഥാനത്തിൽ മഹാരാഷ്ട്രയ്ക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    ഹിന്ദി സംസാരിക്കാനോ മനസ്സിലാക്കാനോ തനിക്ക് അറിയില്ല, അതാണ് തനിക്ക് ഒരു തടസ്സമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എനിക്ക് ഹിന്ദി മനസ്സിലാകുന്നില്ല, അത് എനിക്ക് ഒരു തടസ്സമാണ്… നമ്മൾ പരമാവധി ഭാഷകൾ പഠിക്കണം, അതെ സമയം നമ്മുടെ മാതൃഭാഷയെക്കുറിച്ച് നമ്മൾ അഭിമാനിക്കണം, അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ല,” ഗവർണർ സി.പി. രാധാകൃഷ്ണൻ പറഞ്ഞു.

    മഹാരാഷ്ട്രയിൽ മറാത്തി സംസാരിക്കാത്തവർക്കെതിരെ, ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗവും കസിൻ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേന പ്രവർത്തകരും നടത്തിയ നിരവധി അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ പരാമർശം.

    Latest articles

    മുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി

    മുംബൈ സുരക്ഷിതമായ നഗരമെന്ന വിശ്വാസങ്ങളെ തകിടം മറിക്കുന്ന ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടുത്തെ താമസക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്...

    അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ശനിയാഴ്ച്ച

    മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി നാലാമത് മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,ഡിസംബർ 13 ന്...

    ലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും

    ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും ലണ്ടനിൽ എത്തിയത് ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ' (DDLJ) എന്ന ബ്ലോക്ക്ബസ്റ്റർ...

    ജഹാംഗീർ ആർട്ട് ഗാലറിയിൽ പടുതോൾ വാസുദേവന്റെ വർണ്ണലോകം

    പ്രശസ്തമായ ജഹാംഗീർ ആർട്ട് ഗാലറിയിൽ മുംബൈ മലയാളിയായ പടുതോൾ വാസുദേവന്റെ അമൂർത്ത ചിത്രങ്ങളുടെ പ്രദർശനം കലാസ്വാദകരുടെ ശ്രദ്ധ നേടുന്നു....
    spot_img

    More like this