കേരള ചരിത്രത്തോടൊപ്പം സഞ്ചരിച്ച് ചരിത്രമായി തീർന്ന സഖാവ് വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചന യോഗം ചേർന്നു.
കല്യാണിലെ പുരോഗമന കലാസാംസ്കാരികസംഘടനയായ ജനശക്തി ആർട്ട്സ് വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് ജി രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു.
സിപിഐ (എം) ദക്ഷിണ താനെ താലൂക്ക് സെക്രട്ടറി സഖാവ്.പി.കെ.ലാലി, സിപിഐ (എം) മുംബൈ ജില്ലാകമ്മറ്റി അംഗം സഖാവ് കെ കെ പ്രകാശൻ, ലോക കേരളസഭ അംഗം ടി.വി.രതീഷ്, സിപിഐ താലൂക്ക് കമ്മറ്റി അംഗം സുബ്രമണ്യൻ, സഖാക്കളായ P.R.മധു A.രാധാകൃഷ്ണൻ, ശ്രീധരൻ നമ്പ്യാർ, ശ്രീധരൻ ഷഹാഡ്, P.S.മേനോൻ എന്നിവർ സഖാവ്. V.S അച്യുതാനന്ദനെ അനുസ്മരിച്ചു സംസാരിച്ചു. സെക്രട്ടറി രാഘവൻ നന്ദി പ്രകാശിപ്പിച്ചു.

