സാൻ ഫ്രാൻസിസ്കോ-മുംബൈ വിമാനത്തിൽ ചെറിയ പാറ്റകളെ കണ്ടെത്തിയ പരാതികളിൽ രണ്ട് യാത്രക്കാരെ സീറ്റ് മാറ്റിയിരുത്തി.
സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനമായ AI180 ലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ പാറ്റകളുടെ സാന്നിധ്യത്തെക്കുറിച്ച് പരാതിപ്പെട്ടതായും തുടർന്ന് അവരുടെ സീറ്റുകൾ മാറ്റി നൽകിയതായും എയർ ഇന്ത്യ അറിയിച്ചു.
പരാതിയെത്തുടർന്ന്, ഗ്രൗണ്ട് ക്രൂ ഉടൻ തന്നെ കൊൽക്കത്തയിൽ ശുചീകരണ പ്രക്രിയ നടത്തി. സംഭവത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് എയർലൈൻ അറിയിച്ചു.പതിവ് ഫ്യൂമിഗേഷൻ ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, വിമാനത്തിൽ പാറ്റകൾ പ്രവേശിച്ച സംഭവത്തിന്റെ ഉറവിടവും കാരണവും കണ്ടെത്തുന്നതിനും ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ നടപ്പിലാക്കുന്നതിനുമായി എയർ ഇന്ത്യ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.
യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിന് എയർ ഇന്ത്യ ക്ഷമാപണം നടത്തി.

