More
    HomeNewsസുധീർ പന്താവൂർ സ്‌മാരക പ്രഥമ പുരസ്‌കാരം പാസ്റ്റർ കെ.എം. ഫിലിപ്പ് ഏറ്റുവാങ്ങി

    സുധീർ പന്താവൂർ സ്‌മാരക പ്രഥമ പുരസ്‌കാരം പാസ്റ്റർ കെ.എം. ഫിലിപ്പ് ഏറ്റുവാങ്ങി

    Published on

    മുംബൈ:ഡോംബിവിലിയിലെ മലയാളീ സംഘടനകളുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സുധീർ പന്താവൂരിന്റെ സ്മരണയ്ക്ക് കുടുംബം ഏർപ്പെടുത്തിയ പ്രഥമ ‘സുധീർ പന്താവൂർ’ പുരസ്ക‌ാരം സീൽ ആശ്രമ സ്ഥാപകനും ഡയറക്‌ടറുമായ പാസ്റ്റർ കെ.എം.ഫിലിപ്പിന് സമർപ്പിച്ചു.

    പൻവേലിലെ സീൽ ആശ്രമത്തിൽ സെപ്റ്റംബർ 14 ന് ഉച്ചയ്ക്ക് 2.30 ന് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാരം നൽകിയത്.

    ചടങ്ങിൽ മടങ്ങർലി പരമേശ്വരൻ നമ്പൂതിരി പ്രശസ്തി പത്രവും മുണ്ടയൂർ പരമേശ്വരൻ നമ്പൂതിരി 51111/- രൂപയുടെ ചെക്കും നൽകി പാസ്റ്റർ കെ എം ഫിലിപ്പിനെ ആദരിച്ചു.

    സുധീർ പന്താവൂരിന്റെ ബന്ധുമിത്രാദികൾ പങ്കെടുത്ത ചടങ്ങിൽ മുംബൈയിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിലെ പ്രവർത്തകരും പങ്കെടുത്തു.

    പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും മുന്നോട്ടുള്ള പ്രയാണത്തിൽ ഇതൊരു ഊർജമായിരിക്കുമെന്നും” പുരസ്‌കാരം ഏറ്റു വാങ്ങിയ ശേഷം സീൽ ഡയറക്ടർ പാസ്റ്റർ കെ എം ഫിലിപ്പ് പറഞ്ഞു. സീലിന്റെ ചരിത്രത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ച പാസ്റ്റർ ഫിലിപ്പ് സമൂഹത്തിൽ ഏറെ ആദരണീയനായ സുധീർ പന്താവൂരിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്‌കാരം സീലിന് എന്നും മുതൽകൂട്ടായിരിക്കുമെന്നും കൂട്ടിച്ചേർത്തു.

    ചടങ്ങിൽ മഹാരാഷ്ട്ര മൈനോരിറ്റി കമ്മീഷൻ മുൻ ചെയർമാൻ ഡോ. എബ്രഹാം മത്തായിയുടെ സാന്നിധ്യം ശ്രദ്ധേയമായി.

    ‘സീലിന്റെ പ്രവർത്തനം എന്തുകൊണ്ടും മാതൃകാപരമാണെന്നും നല്ലൊരു മനുഷ്യസ്‌നേഹിയുടെ സ്മരണക്ക് ഏർപ്പെടുത്തിയ ഈ പുരസ്‌കാരം സീലിന് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും’ ഡോ. എബ്രഹാം മത്തായി പറഞ്ഞു. ഭാവിയിൽ പാസ്റ്റർ ഫിലിപ്പിന് പത്മശ്രീ ലഭിക്കട്ടെയെന്നും ആശംസിച്ചു.

    പുരസ്‌കാര ദാന ചടങ്ങിൽ സുധീർ പന്താവൂരിന്റെ ഓർമ്മകൾ മുരളി നായർ, തൃവിക്രമൻ നമ്പൂതിരി,ആര്യമ്പിള്ളി സുരേഷ്,നരിപ്പറ്റ മുരളി,കപ്ലിങ്ങാട് മുരളി, നാരായണൻ പൊതുവാൾ എന്നിവർ പങ്കു വെച്ചു. അദ്ദേഹം സാമൂഹ്യ സാംസ്കാരിക രംഗത്ത് നൽകിയ സംഭാവനകളയും പ്രകീർത്തിച്ചു.

    സുധീർ പന്താവൂരിന്റെ സഹോദരൻ സതീശൻ പന്താവൂർ, മരുമകൻ രാഹുൽ എന്നിവർ ചടങ്ങുകൾ ഏകോപ്പിച്ചു. അവതാരകയായ കൃഷ്ണപ്രിയ ചടങ്ങുകൾ നിയന്ത്രിച്ചു. പ്രസന്നൻ നമ്പൂതിരി നന്ദി പ്രകാശിപ്പിച്ചു.

    Latest articles

    എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും തിലഹോമവും ആഗസ്റ്റ് 12ന്

    മുംബൈ: മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖ നമ്പർ 4961-ന്റെ നേതൃത്വത്തിൽ കർക്കിടക...

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...

    കണ്ണ് ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്കകം ചികിത്സാസഹായം; AIKMCC മഹാരാഷ്ട്രയുടെ മാതൃകാപരമായ ഇടപെടൽ

    മുംബൈ: അടിയന്തരമായി കണ്ണ് ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം ആവശ്യമായിരുന്ന അസുഖബാധിതയായ ഒരു സ്ത്രീക്ക് മണിക്കൂറുകൾക്കകം ആവശ്യമായ തുക സമാഹരിച്ച്...
    spot_img

    More like this