HomeEntertainmentഎയ്മ വോയ്സ് ദേശീയ സംഗീത മത്സരം - മഹാരാഷ്ട്ര സംസ്ഥാനതല മത്സരം ഒക്ടോബർ 5 ന്....

എയ്മ വോയ്സ് ദേശീയ സംഗീത മത്സരം – മഹാരാഷ്ട്ര സംസ്ഥാനതല മത്സരം ഒക്ടോബർ 5 ന്. സെപ്റ്റംബർ 30 വരെ റജിസ്ട്രർ ചെയ്യാം

Published on

മലയാളി ഗായകർക്കായി ആൾ ഇൻഡ്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ വോയ്സ് 2025” മഹാരാഷ്ട്ര സംസ്ഥാനതല മത്സരം ഒക്ടോബർ 5ന് സി.ബി.ഡി ബെലാപൂരിലെ കൈരളി ഓഡിറ്റോറിയത്തിൽ നടക്കും. മലയാളം സെമി-ക്ലാസ്സിക്കൽ, മെലഡി ഗാനങ്ങൾ അടങ്ങുന്ന റൗണ്ടുകളാണ് മത്സരത്തിൽ ഉണ്ടാവുക.

സംസ്ഥാന-മേഖലാ തല മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനമായി ലഭിക്കും.

10 മുതൽ 15 വയസു വരെയുള്ള ജൂനിയർ, 16 മുതൽ 25 വയസു വരെയുള്ള സീനിയർ, 26 വയസിനു മുകളിലുള്ള സൂപ്പർ സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ. സംസ്ഥാന തല മത്സരങ്ങളിൽ നിന്നു ഓരോ ഗ്രൂപ്പിൽ നിന്നും മൂന്നു പേർ വീതം നവംബർ 16ന് നവി മുംബൈയിൽ നടക്കുന്ന മേഖലാതല മത്സരങ്ങൾക്കു തെരഞ്ഞെടുക്കപ്പെടും.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ സെപ്റ്റംബർ 30 നു മുൻപായി www.myaima.org.in എന്ന വെബ്സൈറ്റിൽ പേർ രജിസ്റ്റർ ചെയ്യണമെന്ന് എയ്മ മഹാരാഷ്ട്ര ഘടകം പ്രസിഡന്റ ടി എ ഖാലിദ്, സെക്രട്ടറി എൻ നടരാജൻ എന്നിവർ അറിയിച്ചു. 500 രൂപയാണ് എൻട്രി ഫീസ്. കൂടുതൽ വിവരങ്ങൾക്ക് സോണൽ കോ-ഓർഡിനേറ്റർ ജി. കോമളൻ (Mob: 9967 330859) സംസ്ഥാന കോ-ഓർഡിനേറ്റർസ് അഡ്വ പ്രേമ മേനോൻ (Mob: 98921 80858), അഡ്വ രാഖി സുനിൽ (Mob: 98203 70060), സുമ മുകുന്ദൻ (Mob: 93248 85996) എന്നിവരുമായി ബന്ധപ്പെടാം.

Latest articles

BSNL സമുച്ചയത്തിൽ ലിഫ്റ്റ് തകരാർ; രണ്ട് മണിക്കൂറോളം ജീവനക്കാർ കുടുങ്ങി

മുംബൈ: BSNL സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു കരാർ തൊഴിലാളിയെയും...

ബ്രിക്സ് ബിസിനസ് കൗൺസിലിലും ബ്രിക്സ് ബിസിനസ് ഫോറത്തിലും ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം...

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....
spot_img

More like this