പ്രശസ്ത കാവ്യാലാപകൻ രാജീവ് കാറൽമണ്ണ നയിക്കുന്ന കവിതാരാമത്തിൽ ഗാന്ധിയും വയലാറും നവീന ഭാവുകത്വവുമൊക്കെ തുലാവർഷമായി പെയ്തിറങ്ങും.
ഈ കാവ്യാലാപന – വിശകലന കൂട്ടായ്മയിൽ ചൊല്ലലും ചർച്ചയും സംഘ കവിതാലാപനങ്ങളും അരങ്ങേറും.
ഗാന്ധി സ്മരണയും വയലാറിൻ്റെ ഓർമ്മകളും, ഒക്ടോബറിൻ്റെ കവിത നഷ്ടങ്ങളുമൊക്കെ വിഷയമാവും.
സീവുഡ്സ് റെയിൽവേ സ്റ്റേഷന് എതിർ വശമുള്ള കൊങ്കൺ വിഹാറിലെ രണ്ടാം നിലയിൽ ഒക്ടോബർ 1 ന് വൈകിട്ട് 5.59 മുതൽ 8.29 വരെയാണ് ഈ കാവ്യസന്ധ്യ.
