കല്യാൺ സെൻട്രൽ കൈരളി സൊസൈറ്റി വൈവിധ്യമാർന്ന കലാ കായിക പരിപാടികളോടെ കല്യാൺ വെസ്റ്റിലെ അഥർവാടിയിലെ ഡോൺ ബോസ്കോ ഹൈസ്കൂളിൽ ഓണം പൊന്നോണം 2025 ആഘോഷിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി പോൾ പറപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ വ്യവസായി ഷിജു പീറ്റർ, കൃഷ്ണസ്വാമി, സേതുമാധവൻ എന്നിവർ സംസാരിച്ചു.

നൃത്തനൃത്ത്യങ്ങൾ, കൈകൊട്ടിക്കളി, പാട്ട്, നാടൻപാട്ട് തുടങ്ങിയ പരിപാടികൾ കൂടാതെ വടം വലി മത്സരവും ഉണ്ടായിരുന്നു. യുവജനങ്ങൾക്കായി കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
