More
    Homeഭാരത് ഭാരതി കുടുംബ സംഗമം ജൂൺ 28ന് പൻവേലിൽ

    ഭാരത് ഭാരതി കുടുംബ സംഗമം ജൂൺ 28ന് പൻവേലിൽ

    Published on

    നവി മുംബൈ: രാഷ്ട്രീയ സ്വയംസേവക് സംഘം (ആർഎസ്എസ്) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരത് ഭാരതി മലയാളി വിഭാഗം കുടുംബ സംഗമവും 2026-27 അധ്യയന വർഷത്തെ ബാലഗോകുലം ക്ലാസുകളുടെ ഉദ്ഘാടനവും ജൂൺ 28-ന് പൻവേലിൽ സംഘടിപ്പിക്കും.

    ന്യൂ പൻവൽ സെക്ടർ 6-ലെ വസുദേവ് ബൽവന്ത് ഫട്കെ വിദ്യാലയ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടികൾ രാവിലെ 9.30ന് ബാലഗോകുലം ക്ലാസുകളുടെ ഉദ്ഘാടനത്തോടെ ആരംഭിക്കും. എബിവിപി സംസ്ഥാന ഉപാധ്യക്ഷനും മഹാത്മാ ഗാന്ധി സർവകലാശാല സെനറ്റ് അംഗവുമായ അരുൺ മോഹൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് മുംബൈയിലെ ബാലഗോകുലം പ്രവർത്തകരുടെ ക്ലാസുകളും നവി മുംബൈയിലെ ബാലഗോകുലാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

    വൈകുന്നേരം 5.30ന് നടക്കുന്ന ഭാരത് ഭാരതി കുടുംബ സംഗമത്തിൽ പൻവേൽ താലൂക്കിലെ മലയാളി കുടുംബാംഗങ്ങൾ പങ്കെടുക്കും. ഭാരത് ഭാരതി പ്രമുഖ് എ.ആർ. ഗോകുൽ ദാസിന്റെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം മാതാ അമൃതാനന്ദമയി മഠം, നെരൂളിലെ സ്വാമി അവ്യയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും.

    അരുൺ മോഹൻ മുഖ്യപ്രഭാഷണം നടത്തും. ആർഎസ്എസ് കൊളാബ ജില്ലാ കാര്യവാഹ് ശ്രീരംഗ് കാണെ, ഡോ. ഗീതാ നമ്പ്യാർ, രാജേഷ് മേനോൻ, ജി. വിജയകുമാർ, എം. രാമചന്ദ്രൻ, പി.എം. ശ്രീജിത് കുമാർ എന്നിവർ ചടങ്ങിൽ സംസാരിക്കും.

    കുടുംബ സംഗമത്തോടനുബന്ധിച്ച് നൃത്ത-സംഗീത പരിപാടികൾ ഉൾപ്പെടെയുള്ള വിവിധ സാംസ്കാരിക അവതരണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

    മലയാളി കുടുംബങ്ങളെ ഒരുമിപ്പിക്കുന്നതിനും ഭാരതീയ സംസ്കാരവും മൂല്യങ്ങളും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനുമുള്ള വേദിയായി പരിപാടി മാറുമെന്ന് സംഘാടകർ അറിയിച്ചു.

    Latest articles

    വാതിൽ അടച്ചതിനെ ചൊല്ലി തർക്കം; മുംബൈ ലോക്കലിൽ യുവാവിന്റെ കൊലപാതകം സുരക്ഷാ സംവിധാനങ്ങൾക്ക് മുന്നിലെ ചോദ്യചിഹ്നം

    "ഇന്ന് എന്റെ സഹോദരൻ, നാളെ മറ്റൊരാളുടെ സഹോദരൻ"; പ്രതിക്ക് വധശിക്ഷ വേണമെന്ന് കുടുംബം മുംബൈ: മുംബൈയുടെ ജീവനാഡിയായ ലോക്കൽ ട്രെയിനിൽ...

    ഡിജിറ്റൽ ഫാസ്റ്റിംഗ് കാലഘട്ടത്തിന്റെ ആവശ്യം; ജാഗ്രത വേണമെന്ന് N.K പ്രേമചന്ദ്രൻ എം.പി.

    സാങ്കേതികവിദ്യയുടെ അമിത ഉപയോഗം മാനസിക-ബൗദ്ധിക ആരോഗ്യത്തെ ബാധിക്കുമെന്ന് വിദഗ്ധർ; മുംബൈയിൽ ശ്രദ്ധേയമായി ‘മണപ്പുറം ഡയലോഗ്സ്’ മുംബൈ: സ്മാർട്ട്ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും...

    പതിനഞ്ചാം വർഷവും ആദിവാസി വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം

    പഠനോപകരണങ്ങൾ വിതരണം ചെയ്ത് സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയായി HGABS താനെ: ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഹിൽ...

    എസ്എൻഡിപി യോഗം മലാഡ്-ഗോരേഗാവ് വനിതാ സംഘം യൂണിറ്റിന് പുതിയ ഭാരവാഹികൾ

    മുംബൈ: ശ്രീ നാരായണ ധർമ്മ പരിപാലന (എസ്എൻഡിപി) യോഗം മലാഡ്-ഗോരേഗാവ് ശാഖാ വനിതാ സംഘം യൂണിറ്റിന്റെ 2026-2028 കാലയളവിലേക്കുള്ള...
    spot_img

    More like this