More
    Homeശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് ബെലാപൂരിൽ കുടുംബസംഗമം; വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി

    ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് ബെലാപൂരിൽ കുടുംബസംഗമം; വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി

    Published on

    നവി മുംബൈ: ശ്രീനാരായണ ഗുരുവിന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന മഹത് സന്ദേശം ഉയർത്തിപ്പിടിച്ച് ശ്രീ നാരായണ മന്ദിര സമിതി (SNMS), സി.ബി.ഡി ബെലാപൂർ യൂണിറ്റ് സംഘടിപ്പിച്ച കുടുംബസംഗമം ഭക്തിനിർഭരവും ആഘോഷപൂർണവുമായി നടന്നു. സി.ബി.ഡി ബെലാപൂരിലെ കൈരളി കോംപ്ലക്സിൽ നടന്ന പരിപാടിയിൽ നവി മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി സമിതി അംഗങ്ങളും കുടുംബാംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

    വൈകിട്ട് 4 മണിക്ക് പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. യൂണിറ്റ് സെക്രട്ടറി അർജുനൻ കെ. സ്വാഗതം ആശംസിച്ച ചടങ്ങിൽ കുടുംബസംഗമങ്ങൾ സമൂഹത്തിൽ ഐക്യവും സൗഹാർദ്ദവും വളർത്തുന്നതിൽ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.

    ചടങ്ങിൽ ശ്രീനാരായണ മന്ദിര സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ, ചെയർമാൻ എൻ. മോഹൻദാസ്, വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു, പത്മശ്രീ അച്യുത് ആർ. പലവ്, ഡോ. ജയജി കൃഷ്ണനാഥ്, അശോക് ഗുർക്കെ, കോർപ്പറേറ്റർ സുരേഖ അശോക് നർബാഗെ, സോണൽ സെക്രട്ടറി എൻ.എസ്. രാജൻ, കൈരളി പ്രസിഡന്റ് ജി. കോമളൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.

    സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയവരെ ചടങ്ങിൽ ആദരിക്കുകയും വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.

    വി.കെ. സുരേഷ് ബാബു അവതരിപ്പിച്ച ‘പ്രഭാഷണം’ ചടങ്ങിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെ സമകാലിക പ്രസക്തി അദ്ദേഹം വിശദീകരിച്ചു.

    തുടർന്ന് SNMS കലാക്ഷേത്ര അവതരിപ്പിച്ച ‘നിഴലുകൾക്ക് നിറഭേദമോ’ എന്ന നാടകം അരങ്ങേറി. സാമൂഹിക പ്രസക്തിയുള്ള പ്രമേയവും മികച്ച അവതരണവും പ്രേക്ഷക പ്രശംസ നേടി.

    ഡി. അശോകൻ നന്ദി രേഖപ്പെടുത്തി. വിപുലമായ ജനപങ്കാളിത്തത്തോടെ നടന്ന ഈ കുടുംബസംഗമം സാമൂഹിക ഐക്യം, കുടുംബബന്ധം, ശ്രീനാരായണ ഗുരുവിന്റെ മാനവിക സന്ദേശം എന്നിവ ശക്തമായി ഉയർത്തിക്കാട്ടിയ ശ്രദ്ധേയമായ പരിപാടിയായി മാറി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പ്രതിഭാപലായനം: രാജ്യത്തിന്റെ വികസനത്തെ നേരിട്ട് ബാധിക്കുന്ന ദേശീയ വെല്ലുവിളി – ഡോ. സുരേഷ് കുമാർ മധുസൂദനൻ

    ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിഭകൾ വിദേശരാജ്യങ്ങളിലേക്ക് ഒഴുകിപ്പോകുന്നത് രാജ്യത്തിന്റെ വികസനത്തെ നേരിട്ട് ബാധിക്കുന്ന ദേശീയ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് മാനവവിഭവശേഷി...

    ന്യൂ ബോംബെ കൾച്ചറൽ സെന്ററിൽ ‘സ്വരരാഗം’ സംഗീതസന്ധ്യ ജൂൺ 28ന്

    നവി മുംബൈ: സംഗീതാസ്വാദകർക്കായി മനോഹരമായ ഒരു സംഗീതവിരുന്നുമായി ന്യൂ ബോംബെ കൾച്ചറൽ സെന്റർ (റജിസ്റ്റേർഡ്) രംഗത്ത്. "സ്വരരാഗം" എന്ന...

    ലോക്കൽ ട്രെയിനുകളിൽ യാത്രക്കാരെ തള്ളിക്കയറ്റാൻ ‘പുഷർമാർ’; തിരക്ക് കുറയ്ക്കാനോ, പ്രശ്നം കൂട്ടാനോ?

    മുംബൈ ലോക്കൽ യാത്രയിൽ സമയനിഷ്ഠ ഉറപ്പാക്കാൻ പുതിയ പരീക്ഷണവുമായി വെസ്റ്റേൺ റെയിൽവേ. എസി ലോക്കൽ ട്രെയിനുകളിലെ തിരക്ക് നിയന്ത്രിക്കാനും...

    2023-ൽ മഹാരാഷ്ട്രയിൽ 6,669 കർഷ ആത്മഹത്യകൾ; നിയമസഭയിൽ ഞെട്ടിക്കുന്ന കണക്കുകൾ

    മഹാരാഷ്ട്രയുടെ കാർഷിക മേഖലയെ വീണ്ടും ഞെട്ടിക്കുന്ന കണക്കുകളാണ് നിയമസഭയിൽ പുറത്തുവന്നിരിക്കുന്നത്. കടബാധ്യതയും വിളനാശവും വരുമാന അനിശ്ചിതത്വവും മൂലം കർഷകർ...
    spot_img

    More like this