ഇന്ത്യൻ യൂണിയൻ വീമൻസ് ലീഗ് മുംബൈ പ്രസിഡണ്ട് റിസ് വാന ഖാൻന്റെ നേതൃത്വത്തിൽ മലോണി മലാട് വെൽഡൻ ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ച സമൂഹവിവാഹം ശ്രദ്ധേയമായി. സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അഞ്ചു വധൂ വരന്മാരാണ് കഴിഞ്ഞ ദിവസം പുതിയ ജീവിതത്തിലേക്കു കാലെടുത്തു വെച്ചത്.
ഒരു പുതിയ കുടുംബ ജീവിതത്തിലേക്കു പ്രവേശിക്കുമ്പോൾ ഓരോ കുടുംബത്തിനും ആവശ്യമായ സാധന സാമഗ്രികൾ വധൂവരന്മാർക്ക് സംഘടകർ നൽകിയിരുന്നു. പത്ത് കുടുംബങ്ങളെയാണ് ഈ സമൂഹ വിവാഹത്തിലൂടെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കൂട്ടിയിണക്കിയത്. സാമൂഹിക ഐക്യം ശക്തിപ്പെടുത്താനും, സാമ്പത്തികമായി പിന്നാക്കമായ കുടുംബങ്ങൾക്ക് വിവാഹസഹായം നൽകാനുമുള്ള ഉദ്ദേശ്യത്തോടെ മുസ്ലിം ലീഗ് സംഘടിപ്പിച്ച ഈ പരിപാടി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും ശ്രദ്ധ നേടി.
ഒരു രാഷ്ട്രീയ പാർട്ടിക്ക് സമൂഹത്തിനായി ചെയ്യാവുന്ന ഏറ്റവും മഹത്തായ പ്രവർത്തനമാണ് IUML ഇവിടെ ചെയ്തു കാണിച്ചതെന്നും ഇത് രാഷ്ട്രീയ പാർട്ടികൾക്കും, സമൂഹത്തിനു തന്നെയും മാതൃകയാണെന്നും ചടങ്ങിൽ സംബന്ധിച്ച പ്രമുഖ വ്യക്തികൾ അഭിപ്രായപെട്ടു.
മുസ്ലിം ലീഗിന്റെ പ്രവർത്തനം കേവലം വോട്ട് രാഷ്ട്രീയം മാത്രം ലക്ഷ്യം വച്ചുള്ളതല്ലെന്നും, സമൂഹത്തിലെ ദാരിദ്ര്രുടെയും, പാർശ്വവത്കരിക്കപെട്ടവരുടെയും ഉന്നമനവും അവരെ മുഖ്യ ധാരയിലേക് കൈ പിടിച്ചുയർത്താൻ കൂടിയുള്ളതാണെന്നും IUML മഹാരാഷ്ട്ര സ്റ്റേറ്റ് ജനറൽ സെക്രട്ടറി C H അബ്ദുൽ റഹ്മാൻ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ അതിന്റെ ഉത്തമ ഉദാഹരണമാണെന്നും ചടങ്ങിൽ സ്വാഗതം ആശംസിച്ചു സംസാരിച്ച അബ്ദുൽ റഹ്മാൻ കൂട്ടിച്ചേർത്തു.
മുംബൈ യിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ സന്നിഹിതരായിരുന്നു. IUML മഹാരാഷ്ട്ര പ്രസിഡണ്ട് അസ്‌ലം മുല്ല ഖാൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ മാഹിം ദർഗ ട്രസ്റ്റി Dr. സാബിർ സെയ്യിദ്, അഡ്വക്കേറ്റ് യസബ് വീരാനി, ആഹ് ലിയ സർവർ ഹൈ സ്കൂൾ ഫൗണ്ടർ ഡോക്ടർ ഫകറുൽ ഹസ്സൻ റിസ്‌വി, റാഷിദ് ഭക്ല, അബ്ദുൽ മജീദ് ഷേക്ക്, ഇസ ഖാൻ, അബൂ വത്സങ്കർ, ഇർഫാൻ ഷേക്ക്, സെയീദ് ഖാൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ഹാഫിസ് അഹമ്മദ് റസാ ഗോരക്പുരി വിവാഹ ചടങ്ങുകൾക്കു കാർമികത്വം വഹിച്ചു.
