“ശ്രീ അയ്യപ്പൻ “ ഡിസംബർ ആദ്യവാരം തീയേറ്ററുകളിലെത്തും. ആദി മീഡിയ, നിഷാ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ യുഎഇ യിലെ പ്രമുഖ വ്യവസായ പ്രമുഖനും സംഘാടകനുമായ ഡോ. ശ്രീകുമാർ (എസ്.കെ. മുംബൈ), ഷാജി പുനലാൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ സംവിധാനം വിഷ്ണു വെഞ്ഞാറമൂട്. പൂർണ്ണമായും ത്രില്ലർ മൂഡില്‍ അവതരിപ്പിക്കപ്പെടുന്ന ചിത്രമാണ്. ഹിന്ദി അടക്കം അഞ്ച് ഭാഷകളിൽ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധേയനായ അനീഷ് രവി നായകനാവുന്ന ചിത്രത്തിൽ റിയാസ് ഖാൻ, സുധീർ സുകുമാരൻ, കോട്ടയം രമേഷ്, , ദിനേശ് പണിക്കർ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ, കുടശ്ശനാട് കനകം, ശ്രീജിത് ബാലരാമപുരം, രതീഷ് ഗിന്നസ്, എന്നിവർക്കൊപ്പം ബോളിവുഡ് താരം അൻസർ മുംബൈ അടക്കമുള്ള താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. കിഷോർ , ജഗദീഷ് എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പശ്ചാത്തല സംഗീതം ഷെറി. ശബരിമല, മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പിആര്‍ഒ ഐശ്വര്യ രാജ്

