ന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെയും അപ്പോളോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ 21 ന് രാവിലെ 10.30 ന് നെരൂൾ സമാജത്തിൽ വിവിധ ആരോഗ്യ വിദഗ്ദർ സംസാരിക്കുന്നു.
അപ്പോള ആശുപത്രിയിലെ Dr.Bindhu KS, Gynecologist, Dr.Girish Nair, Neurology, Dr.Amruth Raj, Liver Transplant Surgeon, Dr.Ashwathy Haridas, Nephrology, Dr Dhanya Dharampalan, Pediatrician തുടങ്ങി വിവിധ മേഖലകളിൽ വിദഗ്ദരായ 5 മലയാളി ഡോക്ടർമാരുടെ പാനൽ ആരോഗ്യ പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ആധുനിക നഗര ജീവിതത്തിൽ ആരോഗ്യപ്രശ്നങ്ങൾക്ക് മുൻതൂക്കം നല്കുന്ന എൻ ബി കെ എസ്സിൻ്റെ അംഗങ്ങൾക്ക് ലഭിക്കുന്ന ഒരു സുവർണ്ണ അവസരമാണ്. സമാജം ഹാളിൻ്റെ പരിമിതി കണക്കിലെടുത്ത് 9819727850/9702433394 നമ്പറിൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവരുടെ ക്രമപ്രകാരമാണ് മുൻഗണനയെന്ന് കൺവീനർ കെ.ടി. നായർ അറിയിച്ചു.
