മലയാളി ബിസിനസ്‌മെൻസ് വെൽഫെയർ അസോസിയേഷൻ (MBWA) സംഘടിപ്പിക്കുന്ന കലാസന്ധ്യ 2026 ജനുവരി 24-ന് മുളുണ്ടിൽ നടക്കും. മുംബൈയിലെ കലാസാംസ്‌കാരിക വേദികളിൽ ശ്രദ്ധേയമായ കലാപരിപാടികൾ ശനിയാഴ്ച വൈകിട്ട് 4.30 മുതൽ മുളുണ്ട് (വെസ്റ്റ്) കാലിദാസ നാട്യ മന്ദിരിൽ അരങ്ങേറും.
സംഗീതവും നാടകവുമായി കലാമികവുകളുടെ സംഗമ വേദിയായി കലാസന്ധ്യ 2026 മാറുമെന്ന് സംഘാടകർ അറിയിച്ചു. മലയാള കലയും നാട്യപരമ്പരയും പുതുതലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കുന്നത്.
കലാസന്ധ്യ ഒരു ആഘോഷം മാത്രമല്ല, മറിച്ച് സാംസ്‌കാരിക ഐക്യത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും കൂട്ടായ പ്രകടനമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. സ്പോൺസർഷിപ്പുകളും പാസുകളിലൂടെയുള്ള പൊതുജനപങ്കാളിത്തം സംഘടനയുടെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് കരുത്തേകുമെന്നും, മലയാള കലാ -നാടക പാരമ്പര്യ സംരക്ഷണത്തിന് സഹായകരമാകുമെന്നും സംഘാടകർ പറഞ്ഞു.
സ്പോൺസർഷിപ്പുകൾക്കും പാസുകൾക്കുമായി ബന്ധപ്പെടുക:
📞 83559 17528 | 98214 70722 | 98338 25505
