ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (AIMA) അവതരിപ്പിക്കുന്ന AIMA വോയ്സ് മ്യൂസിക് റിയാലിറ്റി ഷോ 2025-ന്റെ ഗ്രാൻഡ് ഫിനാലെ ഡിസംബർ 27, 28 തീയതികളിൽ കൊച്ചി ഫ്‌ളവേഴ്സ് ചാനൽ സ്റ്റുഡിയോയിൽ നടക്കും. സംസ്ഥാനതല മത്സരങ്ങളിൽ തുടങ്ങി ഇന്ത്യയാകമാനമുള്ള സോണൽ റൗണ്ടുകൾ പിന്നിട്ടെത്തിയ ദേശീയതല സംഗീതയാത്രയുടെ സമാപനഘട്ടമാണ് ഈ ഗ്രാൻഡ് ഫിനാലെ.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 പ്രതിഭകൾ ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടി. ഇതിൽ മുംബൈയിലും പ്രാന്തപ്രദേശങ്ങളിൽ നിന്നുമുള്ള ആറ് ഗായകർ ഫൈനലിസ്റ്റുകളായി ഇടം നേടി.
മുംബൈ മേഖലയിൽ നിന്നുള്ള ഫൈനലിസ്റ്റുകൾ: ജെൻയ പ്രവീൺ നായർ, സിദ്ധാർത്ഥ് സോണി, അനന്യ ദിലീപ്, രിത്വിക് സുബാഷ് , ധൻവിൻ ജയചന്ദ്രൻ, ശ്രേയസ് നായർ, കൊട്ടിലക്കാട്ട് ആന്റണി റാൽഫ് രാജു എന്നിവരാണ്.
ഫ്‌ളവേഴ്സ് ചാനലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന AIMA വോയ്സ് യുവഗായകർക്ക് ദേശീയതല വേദിയിൽ തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ അവസരമൊരുക്കുന്ന ശ്രദ്ധേയമായ വേദിയായി മാറിയിട്ടുണ്ട്.
