More
    HomeNewsഎംപവറിംഗ് മൈൻഡ്സ്. ട്രാൻസ്‌ഫോർമിംഗ് ലൈവ്സ് - ഉപ രാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പ്രകാശനം ചെയ്യും.

    എംപവറിംഗ് മൈൻഡ്സ്. ട്രാൻസ്‌ഫോർമിംഗ് ലൈവ്സ് – ഉപ രാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പ്രകാശനം ചെയ്യും.

    Published on

    പ്രൊഫ. ഡോ. പ്രകാശ് ദിവാകരനും ഡോ. സുരേഷ് കുമാർ മധുസൂദനനും ചേർന്ന് രചിച്ച “എംപവറിംഗ് മൈൻഡ്സ്. ട്രാൻസ്‌ഫോർമിംഗ് ലൈവ്സ് – ശ്രീ നാരായണ ഗുരുസ്‌ ഫിലോസഫി ഓഫ് എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ഡെലിവേലോപ്മെന്റ് ” എന്ന കൃതി ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണൻ കേരള ഗവർണ്ണർ രാജേന്ദ്ര അലർകാർക്കു നൽകി പ്രകാശം നിർവഹിക്കും.

    തൊണ്ണൂറ്റി മൂന്നാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ചു ഡിസംബർ മുപ്പതിന് രാവിലെ പത്തു മണിക്ക് ശിവഗിരിയിൽ നടക്കുന്ന ഉത്ഘടന സമ്മേളനത്തിലാണ് പുസ്തക പ്രകാശന ചടങ്ങ്. തദവസരത്തിൽ സോഹോ കോര്പറേഷന് ചീഫ് സയന്റിസ്റ്റും സഹ സ്ഥാപകനുമായ ശ്രീധർ വെമ്പു, ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ, ഖജാൻജി ശാരദാനന്ദ സ്വാമികൾ, ഡോ. ഏ. വി. അനൂപ് തുടങ്ങിയവർ സന്നിഹിതരായിരിക്കും.

    ആഗോള ശ്രദ്ധ നേടിയ “Harmony Unveiled: Sree Narayana Guru’s Blueprint for World Peace and Progress” എന്ന ഗ്രന്ഥത്തിന് ശേഷം, പ്രൊഫ. ഡോ. പ്രകാശ് ദിവാകരനും ഡോ. സുരേഷ് കുമാർ മധുസൂദനനും ചേർന്ന് രചിച്ച പുതിയ കൃതിയാണ് “Empowering Minds. Transforming Lives: Sree Narayana Guru’s Philosophy of Education & Skill Development”. ഈ ഗ്രന്ഥം ശ്രീ നാരായണ ഗുരുവിനെ ഒരു സന്യാസിയായോ തത്വചിന്തകനായോ മാത്രം കാണുന്ന പതിവ് സമീപനത്തെ അതിജീവിച്ച്, വിദ്യാഭ്യാസം, നൈപുണ്യവികസനം, മാനവ പുരോഗതി എന്നിവയിൽ കാലത്തേക്കാൾ മുന്നേ സഞ്ചരിച്ച ഒരു ആധുനിക ദാർശിനികനായി അവതരിപ്പിക്കുന്നു.

    ശാസ്ത്രവും, ജ്ഞാനവും, തൊഴിലും, സാമൂഹിക പരിവർത്തനവും ആത്മീയതയും സമന്വയിപ്പിക്കുന്ന ഗുരുവിന്റെ സമഗ്ര ദർശനമാണ് ഈ ഈ പുസ്തകത്തിന് ആധാരം. വിദ്യാഭ്യാസവും തൊഴിൽപരമായ പരിശീലനവും സംബന്ധിച്ച ഗുരുവിന്റെ ആശയങ്ങളുടെ കാലാതീതമായ പ്രസക്തി പുസ്തകം വിശദമായി പ്രതിപാദിക്കുന്നു. കോളനിയൽ ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു മുൻതൂക്കം നൽകിയിരുന്ന കാലഘട്ടത്തിൽ, അക്കാദമിക് പഠനത്തോടൊപ്പം ശാസ്ത്ര, സാങ്കേതിക, കൈത്തൊഴിൽ നൈപുണ്യങ്ങൾ ഏകീകരിച്ച സമഗ്ര വിദ്യാഭ്യാസ സംവിധാനത്തിന്റെ ആവശ്യകത ഗുരു ദർശിച്ചിരുന്നു.

    1927-ൽ ഗുരു ആസൂത്രണം ചെയ്ത ശിവഗിരി ഫ്രീ ഇൻഡസ്ട്രിയൽ & അഗ്രികൾച്ചറൽ ഗുരുകുല ഈ ദൂരദർശിത്വത്തിന്റെ അതുല്യമായ സാക്ഷ്യമാണ്. വൊക്കേഷണൽ വിദ്യാഭ്യാസം ദേശീയവും ആഗോളവുമായ വിഷയമാകുന്നതിനു പല ദശകങ്ങൾ മുൻപേ, ഗുരു അതിന്റെ മഹത്വം മനസ്സിലാക്കി. 1968-ലെ കോത്താരി കമ്മീഷന്റെ ശുപാർശകൾക്കുശേഷമാണ് ഇന്ത്യ ഔപചാരികമായി വൊക്കേഷണൽ വിദ്യാഭ്യാസത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ ഉൾപ്പെടുത്തിയത്.

    ഇന്ത്യ ‘ലോകത്തിന്റെ സ്‌കില്ലിംഗ് ക്യാപിറ്റൽ’ ആകാനുള്ള ദൗത്യത്തിലേക്ക് മുന്നേറുന്ന ഈ ഘട്ടത്തിൽ, ശ്രീ നാരായണ ഗുരുവിന്റെ വിദ്യാഭ്യാസ ദർശനം ഒരു ചരിത്ര സ്മരണയല്ല, മറിച്ച് 21-ാം നൂറ്റാണ്ടിലെ നീതിയുക്തവും കരുണാപൂർണവും നൈപുണ്യ സമ്പന്നവുമായ സമൂഹം നിർമ്മിക്കാൻ സഹായിക്കുന്ന ഒരു ബ്ലൂപ്രിന്റാണെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു

    Latest articles

    മലയാളം മിഷൻ പഠനോത്സവവും സമാന്തര പരീക്ഷയും ജനുവരി 4 ന്

    2026 ജനുവരി 4ന് മുംബൈ ചാപ്റ്ററിലെ പന്ത്രണ്ട് മേഖലകളിൽ ഏഴ് പരീക്ഷ കേന്ദ്രങ്ങളിലായി നടത്തുന്ന പഠനോത്സവത്തിൽ 244 കുട്ടികളും...

    പതിവ് മുടക്കാതെ വൃദ്ധസദനത്തിൽ പുതുവത്സരം ആഘോഷിച്ച് ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘം

    തലോജ:സമൂഹത്തിലെ ആശ്രയരഹിതരും നിരാലംബരുമായ മനുഷ്യരുടെ ക്ഷേമത്തിനായി മൂന്നു പതിറ്റാണ്ടായി സേവന പ്രവർത്തനങ്ങൾ തുടരുന്ന താനയിലെ ഹിൽ ഗാർഡൻ അയ്യപ്പ...

    പുതുവർഷത്തിൽ മലയാളത്തിന്റെ മധുരം: ദഹിസർ മലയാളി സമാജത്തിൽ മലയാള ഭാഷാ ക്ലാസുകൾ ആരംഭിക്കുന്നു

    മുംബൈ: പുതുവർഷത്തെ ഭാഷാസാംസ്‌കാരിക ഉണർവോടെ വരവേൽക്കുന്നതിനായി, ദഹിസർ മലയാളി സമാജം മലയാള ഭാഷാ പഠന ക്ലാസുകൾ പുനരാരംഭിക്കുന്നതായി അറിയിച്ചു. കേരളത്തിന്റെ...

    മുംബൈ ഭാണ്ഡൂപ്പിൽ ദാരുണ അപകടം: കാൽനടയാത്രക്കാർക്ക് മേൽ ബെസ്റ്റ് ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു

    മുംബൈയിലെ ഭാണ്ഡൂപ്പ് റെയിൽവേ സ്റ്റേഷനു സമീപം തിങ്കളാഴ്ച രാത്രി നടന്ന ദാരുണമായ അപകടത്തിൽ നാല് കാൽനടയാത്രക്കാർ മരണപ്പെടുകയും ഒമ്പത്...
    spot_img

    More like this

    മലയാളം മിഷൻ പഠനോത്സവവും സമാന്തര പരീക്ഷയും ജനുവരി 4 ന്

    2026 ജനുവരി 4ന് മുംബൈ ചാപ്റ്ററിലെ പന്ത്രണ്ട് മേഖലകളിൽ ഏഴ് പരീക്ഷ കേന്ദ്രങ്ങളിലായി നടത്തുന്ന പഠനോത്സവത്തിൽ 244 കുട്ടികളും...

    പതിവ് മുടക്കാതെ വൃദ്ധസദനത്തിൽ പുതുവത്സരം ആഘോഷിച്ച് ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘം

    തലോജ:സമൂഹത്തിലെ ആശ്രയരഹിതരും നിരാലംബരുമായ മനുഷ്യരുടെ ക്ഷേമത്തിനായി മൂന്നു പതിറ്റാണ്ടായി സേവന പ്രവർത്തനങ്ങൾ തുടരുന്ന താനയിലെ ഹിൽ ഗാർഡൻ അയ്യപ്പ...

    പുതുവർഷത്തിൽ മലയാളത്തിന്റെ മധുരം: ദഹിസർ മലയാളി സമാജത്തിൽ മലയാള ഭാഷാ ക്ലാസുകൾ ആരംഭിക്കുന്നു

    മുംബൈ: പുതുവർഷത്തെ ഭാഷാസാംസ്‌കാരിക ഉണർവോടെ വരവേൽക്കുന്നതിനായി, ദഹിസർ മലയാളി സമാജം മലയാള ഭാഷാ പഠന ക്ലാസുകൾ പുനരാരംഭിക്കുന്നതായി അറിയിച്ചു. കേരളത്തിന്റെ...