More
    HomeNewsപതിവ് മുടക്കാതെ വൃദ്ധസദനത്തിൽ പുതുവത്സരം ആഘോഷിച്ച് ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘം

    പതിവ് മുടക്കാതെ വൃദ്ധസദനത്തിൽ പുതുവത്സരം ആഘോഷിച്ച് ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘം

    Published on

    തലോജ:
    സമൂഹത്തിലെ ആശ്രയരഹിതരും നിരാലംബരുമായ മനുഷ്യരുടെ ക്ഷേമത്തിനായി മൂന്നു പതിറ്റാണ്ടായി സേവന പ്രവർത്തനങ്ങൾ തുടരുന്ന താനയിലെ ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘം, ഈ വർഷവും പുതുവത്സരാഘോഷം വൃദ്ധസദനത്തിൽ ആഘോഷിച്ചു.

    സംഘത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തലോജയിലെ പരമ ശാന്തിദാം വൃദ്ധാശ്രമം പ്രവർത്തകർ സന്ദർശിച്ചു. കഴിഞ്ഞ 15 വർഷമായി തുടർച്ചയായി ഓരോ പുതുവത്സരവും അവിടെയുള്ള അന്തേവാസികളോടൊപ്പമാണ് ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘം ആഘോഷിക്കുന്നത്.

    വൃദ്ധാശ്രമത്തിലെ അന്തേവാസികളോടൊപ്പം പ്രാർത്ഥനകളിൽ പങ്കെടുത്ത പ്രവർത്തകർ, ഡൈനിങ് ഹാൾ വർണ്ണക്കടലാസുകളും ബലൂണുകളും ഉപയോഗിച്ച് അലങ്കരിച്ചു. കേക്ക് മുറിച്ച് പുതുവത്സരം ആഘോഷിച്ച ശേഷം, അവർക്കാവശ്യമായ കട്ടിയുള്ള സോലാപ്പൂർ പുതപ്പുകൾ, തലയിണ കവറുകൾ, തോർത്ത്, സോപ്പ്, സോപ്പ് പൊടി, ബ്രഷ്, പേസ്റ്റ്, ബിസ്കറ്റ്, കലണ്ടർ എന്നിവ ഉൾപ്പെട്ട കിറ്റുകളും വിതരണം ചെയ്തു. തുടർന്ന് വിഭവസമൃദ്ധമായ ഭക്ഷണം അന്തേവാസികൾക്ക് വിളമ്പി.

    ഈ ആഘോഷം പങ്കെടുത്ത എല്ലാവർക്കും മറക്കാനാകാത്ത അനുഭവമായി മാറിയതായി പ്രവർത്തകർ പറഞ്ഞു.

    ഇപ്പോഴും വിവിധ മേഖലകളിൽ നിന്ന് സഹായ അഭ്യർത്ഥനകൾ ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘത്തിന് ലഭിച്ചുവരുന്നുണ്ടെന്നും, കഴിയുന്ന രീതിയിൽ എല്ലാവർക്കും സഹായം എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഭക്തസംഘം സെക്രട്ടറി ശശികുമാർ നായർ അറിയിച്ചു.

    Latest articles

    മുംബൈ വിമാനത്താവളത്തിൽ കുടുങ്ങി സ്‌പൈസ്‌ജെറ്റ് യാത്രക്കാർ

    മുംബൈ:കഴിഞ്ഞ ദിവസം രാത്രി മുഴുവൻ മുംബൈ വിമാനത്താവളത്തിൽ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാരെ ഒഴിപ്പിക്കാൻ സ്പെഷ്യൽ ജെറ്റ് വിമാനങ്ങൾ സജ്ജമായി....

    ഇന്നുമുതൽ സബർബൻ പാതയിൽ 15 എ.സി. കോച്ചുകൾ

    മുംബൈ: യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈ സബർബൻ റെയിൽപാതയിൽ ഇന്നുമുതൽ 15 എ.സി. കോച്ചുകൾ കൂടി സർവീസിൽ...

    വസായ് വിരാർ പ്രതിപക്ഷ നേതാവിന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം

    വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് മനോജ് പാട്ടീലിന് വാസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം നടത്തി. നിരവധി...

    പൻവേലിൽ സൗജന്യ തൈറോയ്ഡ് & ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു

    പൻവേൽ: മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ പ്രമുഖ സംഘടനയായ FAIMA Maharashtraയുടെ നേതൃത്വത്തിൽ, പനവേൽ SNDP ശാഖയുമായി ചേർന്ന്...
    spot_img

    More like this