തിരുവനന്തപുരം:
പിംപ്രി–ചിഞ്ച്‌വാഡ് ബിജെപി ജില്ലാ വൈസ് പ്രസിഡന്റും പാർട്ടി പ്രസിഡന്റുമായ ശത്രുഘ്നൻ ബാപ്പു കാട്ടെയുടെ മാർഗനിർദേശത്തിൽ, ബിജെപി നേതാവ് രാകേഷ് ബി നായർ, കേന്ദ്രിയ എൻ.എസ്.എസ് പ്രസിഡന്റ് ദിലീപ് നായർ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിലെത്തി മേയർ വി.വി. രാജേഷിനെയും ഡെപ്യൂട്ടി മേയറായ കുമാരി ആശ നാഥിനെയുംഅഭിനന്ദിച്ചത്.
കൂടിക്കാഴ്ചയ്ക്കിടെ, പിംപ്രി–ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ സന്ദർശിക്കാൻ മേയറെയും ഡെപ്യൂട്ടി മേയറെയും രാകേഷ് നായർ ക്ഷണിച്ചു.
തിരുവനന്തപുരം ബിജെപി ജില്ലാ പ്രസിഡന്റായ കർമന ജയനെയും പ്രതിനിധി സംഘം സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.
മഹാരാഷ്ട്രയിലെയും കേരളത്തിലെയും ബിജെപി നേതാക്കളെ തമ്മിൽ കൂടുതൽ ബന്ധിപ്പിക്കുന്നതും സംഘടനാതല സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് ദിലീപ് നായർ പറഞ്ഞു
