ഖാർഘർ കേരള സമാജം എല്ലാ വർഷവും സംഘടിപ്പിക്കുന്ന കുട്ടികളുടെ ക്യാമ്പ് “കളിയും ചിരിയും” ഡിസംബർ 13, 14 തീയതികളിൽ രണ്ട് ദിവസങ്ങളിലായി ഖാർഘർ സെക്ടർ 36 ലെ ഹാർമണി ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്നു.
കുട്ടികളുടെ ക്യാമ്പുകൾ നയിക്കുന്നതിൽ വിദഗ്ധ പരിശീലനം നേടിയ കേരളത്തിൽ നിന്നുള്ള ഒ. പി. ചന്ദ്രൻ ക്യാമ്പിന് നേതൃത്വം നൽകി.
മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയയും വിട്ട് നിന്ന രണ്ട് ദിവസങ്ങൾ, തനതായ നാടൻ കളികളിലൂടെയും സൂക്ഷ്മ നിരീക്ഷണങ്ങൾ ആവശ്യപ്പെടുന്ന ഗെയിമുകളിലൂടെയും കുട്ടികളുടെ കഴിവുകളും ആശയങ്ങളും സൃഷ്ടിപരമായ വാസനകളും കണ്ടെത്താനുള്ള അവസരമായി. കൂട്ടായ്മയും സഹവർത്തിത്വവും ഊട്ടിയുറപ്പിച്ച ഈ രണ്ട് ദിനങ്ങൾ കുട്ടികൾക്ക് പുതുമയുള്ള അനുഭവമായി മാറി.
ക്യാമ്പിൽ ഖാർഘർ കേരള സമാജത്തിലെ 41 കുട്ടികൾ പങ്കെടുത്തു.
