വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാൻ ഷാജി ബേബി ജോൺ നിര്യാതനായി. ഷാജിയുടെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ അൽ ഖുവൈൻ പ്രൊവിൻസ് അനുശോചന യോഗം സംഘടിപ്പിച്ചു.
യോഗത്തിൽ, ഷാജി ബേബി ജോണിനൊപ്പം ദീർഘകാലം പ്രവർത്തിച്ച മുതിർന്ന നേതാക്കൾ അദ്ദേഹത്തിന്റെ നേതൃത്വ ഗുണങ്ങളും സംഘടനാ പ്രവർത്തനങ്ങളിലേക്കുള്ള സമർപ്പണവും ഓർമ്മപ്പെടുത്തി അനുഭവങ്ങൾ പങ്കുവെച്ചു.
ചടങ്ങിൽ WMC അൽ ഖുവൈൻ ചെയർമാൻ സുനിൽ ഗംഗാധരൻ, പ്രസിഡന്റ് ഇഗ്നേഷ്യസ്, WMC മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കെട്ടത്ത്, സെക്രട്ടറി രാജു പയ്യന്നൂർ, ട്രഷറർ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
അനുശോചന യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും WMC ഉം അൽ ഖുവൈൻ വിമൻസ് കൗൺസിൽ ചെയർപേഴ്സൺ ശ്രീമതി റാണി രാജു നന്ദി പ്രകാശനം നടത്തി.
