More
    HomeNewsമുതിർന്ന മാർക്സിസ്റ്റ് ചിന്തകനും അധ്യാപകനുമായ കെ. കെ. തെക്കേടത്ത് അന്തരിച്ചു

    മുതിർന്ന മാർക്സിസ്റ്റ് ചിന്തകനും അധ്യാപകനുമായ കെ. കെ. തെക്കേടത്ത് അന്തരിച്ചു

    Published on

    മുതിർന്ന മാർക്സിസ്റ്റ് പണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫസർ കെ. കെ. തെക്കേടത്ത് (Com. K.K. Theckedath) ഡിസംബർ 20 (ഇന്നലെ) രാത്രി 11 മണിക്ക് അന്തരിച്ചു. സംസ്കാരം ഡിസംബർ 21 (ഇന്ന്) ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

    കേരളത്തിൽ പെരിഞ്ഞനം സ്വദേശിയാണ്. 85 വയസ്സായിരുന്നു

    മുംബൈയിലെ വിൽസൺ കോളേജിലെ മുൻ ഗണിതശാസ്ത്ര പ്രൊഫസറായിരുന്ന കെ. കെ. തെക്കേടത്ത് , മാർക്സിസ്റ്റ് തത്വചിന്ത, രാഷ്ട്രീയ സാമ്പത്തികശാസ്ത്രം, മാർക്സിന്റെയും എംഗൽസിന്റെയും സംഭാവനകൾ തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനവും എഴുത്തും നടത്തിയ പ്രമുഖ ചിന്തകനാണ്. അധ്യാപക സംഘടന ട്രേഡ് യൂണിയൻ നേതാവ് കൂടിയായിരുന്നു

    മാർക്സിസ്റ്റ് ജേണലുകളിലും സി.പി.ഐ (എം) പ്രസിദ്ധീകരണങ്ങളിലുമാണ് അദ്ദേഹത്തിന്റെ ലേഖനങ്ങൾ വ്യാപകമായി പ്രസിദ്ധീകരിച്ചത്.

    മാർക്സിസത്തെ ശാസ്ത്രീയമായ ഒരു ചിന്താധാരയായി വിശദീകരിക്കുന്നതിൽ തെക്കേടത്ത് വലിയ പങ്കുവഹിച്ചു. ഗണിതശാസ്ത്ര പശ്ചാത്തലത്തിൽ നിന്നുള്ള ശാസ്ത്രീയ സമീപനമാണ് അദ്ദേഹത്തിന്റെ മാർക്സിസ്റ്റ് പഠനങ്ങൾക്ക് ശക്തി നൽകിയതെന്ന് നിരൂപകർ വിലയിരുത്തുന്നു.

    ഫ്രെഡറിക് എംഗൽസിന്റെ മാർക്സിസം വികസനത്തിലെ നിർണായക പങ്ക് വ്യക്തമാക്കുന്ന നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അതുപോലെ, “In Defence of Dialectical Materialism”, “A First Course in Marxist Economic Theory” എന്നീ കൃതികൾ മാർക്സിസ്റ്റ് പഠന രംഗത്തെ അടിസ്ഥാനഗ്രന്ഥങ്ങളായി കണക്കാക്കപ്പെടുന്നു.

    കെ. കെ. തെക്കേടത്തിന്റെ ഭാര്യ പുഷ്പ തെക്കേടത്ത് വിൽസൺ കോളേജിലെ മുൻ പ്രൊഫസറാണ്. ഇരുവരും ഒരുകാലത്ത് വിൽസൺ കോളേജിൽ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടു ആണ്മക്കളിൽ ഒരാൾ നേരത്തെ നിര്യാതനായി. ധനഞ്ജയ് തെക്കേടത്ത് മുംബൈയിലെ തോമൽ സഹാനി എഞ്ചിനീയറിംഗ് കോളേജ്, ബാന്ദ്രയിൽ പ്രൊഫസറാണ്.

    തെക്കേടത്തിന്റെ സഹോദരൻ നരേന്ദ്ര തെക്കേടത്ത് , സെൻട്രൽ മുംബൈയിലെ അക്കൗണ്ടന്റ് ജനറൽ (AG) ഓഫീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനയിൽ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം നിലവിൽ കേരളത്തിൽ താമസമാക്കിയിരിക്കുകയാണ്.

    അധ്യാപകനായും എഴുത്തുകാരനായും മാർക്സിസ്റ്റ് ചിന്തകനായും ശാസ്ത്രീയ ചിന്തയെ സമൂഹത്തിലേക്ക് എത്തിക്കാൻ ശ്രമിച്ച തേക്കടത്തിന്റെ നിര്യാണം ഇന്ത്യൻ മാർക്സിസ്റ്റ് ബൗദ്ധിക ലോകത്തിന് തീരാനഷ്ടമാണെന്ന് സഹപ്രവർത്തകരും ശിഷ്യരും വിലയിരുത്തുന്നു.

    നിരവധി പോരാട്ട സമരങ്ങളിൽ ഒരുമിച്ച്  പങ്കെടുത്തിട്ടുണ്ടെന്നും ഒരേ കാലഘട്ടത്തിൽ ജയിൽവാസം അനുഷ്ടിച്ചിട്ടുണെന്നും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി ആർ കൃഷ്ണൻ അനുസ്മരിച്ചു.

    Address: K.K.Theckedath, A-6/11, Flat no. 32 Sawant Sadan chs.ltd. LIC colony, Borivali West, Mumbai 400103

    Latest articles

    മലയാളം മിഷൻ പഠനോത്സവവും സമാന്തര പരീക്ഷയും ജനുവരി 4 ന്

    2026 ജനുവരി 4ന് മുംബൈ ചാപ്റ്ററിലെ പന്ത്രണ്ട് മേഖലകളിൽ ഏഴ് പരീക്ഷ കേന്ദ്രങ്ങളിലായി നടത്തുന്ന പഠനോത്സവത്തിൽ 244 കുട്ടികളും...

    പതിവ് മുടക്കാതെ വൃദ്ധസദനത്തിൽ പുതുവത്സരം ആഘോഷിച്ച് ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘം

    തലോജ:സമൂഹത്തിലെ ആശ്രയരഹിതരും നിരാലംബരുമായ മനുഷ്യരുടെ ക്ഷേമത്തിനായി മൂന്നു പതിറ്റാണ്ടായി സേവന പ്രവർത്തനങ്ങൾ തുടരുന്ന താനയിലെ ഹിൽ ഗാർഡൻ അയ്യപ്പ...

    പുതുവർഷത്തിൽ മലയാളത്തിന്റെ മധുരം: ദഹിസർ മലയാളി സമാജത്തിൽ മലയാള ഭാഷാ ക്ലാസുകൾ ആരംഭിക്കുന്നു

    മുംബൈ: പുതുവർഷത്തെ ഭാഷാസാംസ്‌കാരിക ഉണർവോടെ വരവേൽക്കുന്നതിനായി, ദഹിസർ മലയാളി സമാജം മലയാള ഭാഷാ പഠന ക്ലാസുകൾ പുനരാരംഭിക്കുന്നതായി അറിയിച്ചു. കേരളത്തിന്റെ...

    മുംബൈ ഭാണ്ഡൂപ്പിൽ ദാരുണ അപകടം: കാൽനടയാത്രക്കാർക്ക് മേൽ ബെസ്റ്റ് ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു

    മുംബൈയിലെ ഭാണ്ഡൂപ്പ് റെയിൽവേ സ്റ്റേഷനു സമീപം തിങ്കളാഴ്ച രാത്രി നടന്ന ദാരുണമായ അപകടത്തിൽ നാല് കാൽനടയാത്രക്കാർ മരണപ്പെടുകയും ഒമ്പത്...
    spot_img

    More like this