മുംബൈ: മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് മുംബൈ റീജിയണിൽ താമസിക്കുന്നവർക്കായി കഥ, കവിത, ഗാനം എന്നീ വിഭാഗങ്ങളിൽ മത്സരം നടത്തുന്നു. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം 2,000 രൂപയും, രണ്ടാം സമ്മാനം 1,000 രൂപയും വീതം. കൂടാതെ പ്രോത്സാഹനസമ്മാനമായി ഓരോ വിഭാഗത്തിലും അഞ്ചു പേർക്ക് വീതം സംഘടനയുടെ സൗജന്യ ലൈഫ് മെമ്പർഷിപ്പും നൽകുന്നു.
ഗേറ്റ് വേ മുതൽ ബദലാപ്പൂർ വരെയും കൊളാബ മുതൽ ദഹാനു വരെയും ഉള്ള പ്രദേശങ്ങളും നവിമുംബൈയും അടങ്ങുന്നതാണ് മുംബൈ റീജിയൺ.
കവിത 20 വരിയിൽ കൂടരുത്. കഥ നാല് ഫുൾസ്കാപ്പ് പേജിൽ കവിയരുത്. മലയാളത്തിൽ ടൈപ്പ് ചെയ്ത് കൃതി competition.mftc@gmail.com എന്ന ഐഡിയിൽ അയക്കുക. രചയിതാവിന്റെ പേരും ഫോട്ടോയും ബയോഡാറ്റയും പ്രത്യേകം അയക്കണം. കൃതികൾ അയക്കേണ്ട അവസാന തീയതി 30.4.2024.