നവി മുംബൈയിലെ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യ ചെയ്യുന്നത് തുടർക്കഥയാകുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിൽ മലയാളി അടക്കം മൂന്ന് പേരാണ് ജനുവരിയിൽ ഉത്ഘാടനം ചെയ്ത കടൽപ്പാലത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്.
കഴിഞ്ഞ ദിവസം അടൽ സേതുവിൽനിന്ന് കടലിൽ ചാടിയ ബാങ്കുദ്യോഗസ്ഥൻ സുശാന്ത് ചക്രവർത്തിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെയാണ്
മാട്ടുംഗയിൽ വസിക്കുന്ന 52-കാരനായ ബിസിനസുകാരനും ഇതേ പാലത്തിൽനിന്ന് ചാടി ആത്മഹത്യചെയ്തത്. മാട്ടുംഗയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ബിസിനസുകാരനായ ഫിലിപ്പ് ഹിതേഷ് ഷായാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ഷാ വിഷാദത്തിലായിരുന്നുവെന്നാണ് ഭാര്യയിൽ നിന്നും അറിയാൻ കഴിഞ്ഞത്.
നവി മുംബൈയിൽനിന്ന് 14.4 കിലോമീറ്റർ അകലെ വടക്കോട്ട് അജ്ഞാതനായ ഒരാൾ വാഹനം നിർത്തി കടലിലേക്ക് ചാടിയതായി രാവിലെ ഒൻപതുമണിയോടെ വിവരം ലഭിച്ചതായി പോലീസ് പറയുന്നു
ഉടൻതന്നെ രക്ഷാപ്രവർത്തകസംഘം സ്ഥലത്തെത്തുകയും മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായും നവി മുംബൈ പോലീസ് പറഞ്ഞു. വാഹനം പരിശോധിച്ച് ആധാർകാർഡ് കണ്ടെത്തിയാണ് തിരിച്ചറിഞ്ഞത്.
- മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.
- കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും
- ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും
- കേന്ദ്ര കലോത്സവം നാളെ ഡോംബിവിലിയിൽ; സെൽഫി മത്സരത്തിലും ആവേശക്കാഴ്ചകൾ
- അണുശക്തിനഗറിലെ ഭാഗവത സപ്താഹ യജ്ഞം പരിസമാപ്തിയിലേക്ക്