ഡോ.ജൂനി മേനോന്റെ ചിത്രപ്രദർശനത്തിനായി മുംബൈയിൽ. വേദിയൊരുങ്ങുന്നു.
ഒക്ടോബർ 25 മുതൽ 27 വരെ മുംബൈയിലെ ഗോരെഗാവ് നെസ്കോ എക്സിബിഷൻ സെന്‍ററിൽ നടക്കുന്ന ‘ഹാറ്റ് ഓഫ് ആർട്ടിലാണ് നർത്തകിയും ചിത്രകാരിയുമായ ഡോ.ജൂനി മേനോന്‍റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. സൂറത്ത് നിവാസിയാണ്.
ചിത്രരചനയെ കുറിച്ച് നിരവധി പഠനങ്ങളും ഗവേഷണവും നടത്തിയിട്ടുള്ള ജൂനി വ്യത്യസ്ത മാധ്യമങ്ങളും ശൈലികളും സാങ്കേതികതകളും പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ചിത്രകാരിയാണ്.

ശാന്തത, ആത്മീയത, പ്രത്യാശ, സൗന്ദര്യശാസ്ത്രവുമൊക്കെയാണ് ജൂനിയുടെ ചിത്രങ്ങൾ സംവദിക്കുന്നത്. ചിന്തയും ആശയവിനിമയവും സൃഷ്ടിക്കാനുള്ള മാധ്യമമായി ചിത്രകലയെ സ്വയം പരിപോഷിപ്പിച്ചെടുക്കുകയായിരുന്നു
അജന്ത എല്ലോറ ആർട്ട് ഗാലറിയുടെ ഭാരതീയ കലാരത്‌ന പുരസ്‌കാരം, കലാശ്രീ അവാർഡ് , ഗോൾഡൻ ബ്രഷ് അവാർഡ്, ഗോൾഡൻ ആർട്ടിസ്റ്റ് അവാർഡ്, .രവീന്ദ്രനാഥ് ടാഗോർ അവാർഡ്, ചിത്രകലാ രത്‌ന സമ്മാൻ യുഎസ് ആർട്ട് ഗാലറി, അമൃത ഷെർഗിൽ അവാർഡ്, തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ഡോ ജെനിയെ തേടിയെത്തി.
ചെറുപ്പം മുതലേ നൃത്തവും സംഗീതവും പഠിച്ചിരുന്നു. കലാ തിലക പട്ടം അടക്കം നിരവധി സമ്മാനങ്ങളും ഈ കോട്ടയംകാരിക്ക് സ്വന്തമാണ്.
- ഡോ. അനുപമ ജനാർദ്ദനന് തമിഴ്‌നാട് സ്റ്റേറ്റ് ഒഫ്താൽമിക് അസോസിയേഷന്റെ മൂന്ന് പുരസ്കാരങ്ങൾ
- എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും തിലഹോമവും ആഗസ്റ്റ് 12ന്
- നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ
- ടി.ടി.എഫ്.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം
- കണ്ണ് ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്കകം ചികിത്സാസഹായം; AIKMCC മഹാരാഷ്ട്രയുടെ മാതൃകാപരമായ ഇടപെടൽ
- പ്രതീക്ഷ ഫൗണ്ടേഷൻ ഓണാഘോഷത്തിൽ കേരള ഗവർണ്ണർ പങ്കെടുക്കും
- മതപരിവർത്തന നിയമം ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ആയുധമാകരുത്; ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കപ്പെടണം: ജോജോ തോമസ്
- ദുബായ് ഓയാസിസ് ലയൺസ് ക്ലബ്ബിന് പുതിയ നേതൃത്വം
- സീവുഡ്സ് സമാജത്തിന്റെ ഓണം ഓപ്പുലൻസ് ഓഗസ്റ്റ് 22 – ന്
- ഡോംബിവ്ലി കേരളീയ സമാജത്തിൽ സാഹിത്യസായാഹ്നവും പുസ്തക പ്രകാശനവും ഓഗസ്റ്റ് 9ന്
- RAC യാത്രക്കാർക്ക് നീതി ലഭിക്കുമോ? ഒരു പരാതിയിലൂടെ ലഭിച്ച പാഠം
