More
    HomeNewsമഹാരാഷ്ട്ര ഇങ്ങെടുക്കണം; തൃശൂർ ശൈലി ആവർത്തിച്ച് സുരേഷ് ഗോപി മുംബൈയിൽ

    മഹാരാഷ്ട്ര ഇങ്ങെടുക്കണം; തൃശൂർ ശൈലി ആവർത്തിച്ച് സുരേഷ് ഗോപി മുംബൈയിൽ

    Published on

    spot_img

    മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപി മുംബൈയിലെ യോഗങ്ങളിൽ തൃശൂർ ശൈലി ആവർത്തിച്ചത്

    മീരാ റോഡ്, വസായ്, ഡോംബിവ്‌ലി, കല്യാൺ, നെരൂൾ, പൻവേൽ തുടങ്ങി കേരള സെൽ ബിജെപി പ്രവർത്തകർ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് യോഗങ്ങളിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്തത്

    നീണ്ട പ്രസംഗങ്ങൾ ഒഴിവാക്കി ചുരുക്കിയ വാക്കുകളിൽ കാര്യങ്ങൾ പറഞ്ഞായിരുന്നു സുരേഷ് ഗോപി മടങ്ങിയത്.

    തിരക്ക് പിടിച്ച പ്രചാരണ പരിപാടികളിൽ ഏറെ ദൂരങ്ങൾ താണ്ടിയായിരുന്നു യോഗങ്ങളിൽ പങ്കെടുത്തത്. ഉത്തം കുമാർ, ദാമോദരൻ പിള്ള, രമേശ് കലംബൊലി, മോഹൻ നായർ തുടങ്ങി നിരവധി കേരള സെൽ നേതാക്കളും ബിജെപി നേതാക്കളുമാണ് നേതൃത്വം നൽകിയത്. For more photos of the event click here

    മഹാരാഷ്ട്രയിൽ മുംബൈ അടക്കം വിവിധ മേഖലകളിലായി 11 റാലികൾ നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപിയുടെ താര പ്രചാരകൻ. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ തുടങ്ങി ഘടകകക്ഷി നേതാക്കളും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലെ മഹായുതി പ്രചാരണ യോഗങ്ങളിൽ സജീവമായിരുന്നു

    മഹാ വികാസ് അഘാഡിയെ മുന്നിൽ നിന്ന് നയിച്ച ശരദ് പവാർ തന്നെയാണ് താരം. തൊട്ടു പിന്നാലെ ഉദ്ധവ് താക്കറെയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അണികളെ ആവേശത്തിലാക്കി.

    ഇന്ന് നിശബ്ദ പ്രചാരണവും നാളെ വോട്ടെടുപ്പും. മഹാരാഷ്ട്രയിൽ പതിവിന് വിപരീതമായി ഏറെ വീറും വാശിയും പ്രകടമായ തിരഞ്ഞെടുപ്പ് മത്സരത്തിന്റെ ഫലം നവംബർ 23 ന് അറിയാം

    Latest articles

    അവശ നിലയിൽ കണ്ടെത്തിയ മലയാളിയെ സീൽ ആശ്രമത്തിലെത്തിച്ച് സാമൂഹ്യ പ്രവർത്തകർ

    കഴിഞ്ഞ ദിവസമാണ് മുംബൈ ഉപനഗരമായ ഡോംബിവിലിയിലെ റിവർവുഡ് പാർക്കിനോട് ചേർന്നുള്ള ബസ് സ്റ്റോപ്പിന് സമീപം ദയനീയാവസ്ഥയിൽ ഒരു 70...

    ബോംബെ കേരളീയ സമാജം നൂതന മാട്രിമോണി വെബ്‌സൈറ്റ്

    ബോംബൈ കേരളീയ സമാജത്തിൻ്റെ നാലാമത് വിവാഹമാംഗല്യമേളയോടൊപ്പം സാങ്കേതികത്തികവോടെപൂർണ്ണമായും ആധുനീവത്ക്കരിച്ച 'കെട്ടുതാലി' മാട്രിമോണി വെബ്സൈറ്റിൻ്റെ പ്രസൻ്റേഷനും ഉദ്ഘാടനവും നടന്നു. നവതി...

    ഭാഷയും സംസ്കാരവും പരിപോഷിപ്പിക്കുന്നതിൽ മലയാളി സംഘടനകളുടെ പങ്ക് ശ്ലാഘനീയമെന്ന് മുരുകൻ കാട്ടാക്കട

    കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികൾക്കും അവരുടെ പുതിയ തലമുറയ്ക്കും ഭാഷയും സംസ്കാരവും പകർന്ന് നൽകാനും പരിപോഷിപ്പിക്കാനും മലയാളി സംഘടനകൾ...

    ബോംബെ കേരള മുസ്‌ലിം ജമാ അത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

    ഇന്ത്യയുടെ എഴുപത്തി ആറാം റിപ്പബ്ലിക് ദിനം ബോംബെ കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക്...
    spot_img

    More like this