രാജീവ് കോവിലകം സംവിധാനം ചെയ്ത പരിണാമം എന്ന ഷോർട്ട് ഫിലിം പുരസ്‌കാര നിറവിൽ. ഈ വർഷത്തെ ഏറ്റവും മികച്ച ഹൃസ്വ ചിത്രത്തിനുള്ള രണ്ടാമത് ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ മോട്ടിവേഷണൽ അവാർഡാണ് പരിണാമം സ്വന്തമാക്കിയത്.
മുംബൈയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ സംവിധായകൻ രാജീവ് കോവിലകം പുരസ്‌കാരം ഏറ്റു വാങ്ങി. ചിത്രത്തിന്റെ നിർമ്മാതാവ് ബാബു ജയരാമനും ചടങ്ങിൽ സംബന്ധിച്ചു.
ദൃശ്യത്തിലൂടെ ഏറെ ശ്രദ്ധേയനായ രാജീവ് തമിഴ് തെലുങ്ക് ഹിന്ദി സിനിമകളിലൂടെയും കലാ സംവിധാന രംഗത്ത് സജീവമാണ്. ഇതാദ്യമായാണ് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. നടനും സംവിധായകനുമായ മധുപാലിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.