അമിതാഭ് ബച്ചൻ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന കാലം. എൺപതുകളുടെ തുടക്കത്തിലായിരുന്നു സംഭവം. ബച്ചന്റെ സമയത്തിന് പൊന്നുവിലയാണ്. ചിത്രീകരണം കൊൽക്കത്തയിലും
അമിതാഭ് ബച്ചനൊപ്പം സൂപ്പർ ഹിറ്റ് ചിത്രമായ യാരാനയിൽ പ്രവർത്തിച്ച അനുഭവം പങ്ക് വയ്ക്കുകയായിരുന്നു നടി നീതു സിങ്.
സാറാ സമാന ഹസീനോ കാ ദീവാന എന്ന ജനപ്രിയ ഗാനത്തിന്റെ ചിത്രീകരണമാണ് നടന്നത്. കൊൽക്കത്തയിലെ ഒരു സ്റ്റേഡിയത്തിലായിരുന്നു ആ സ്റ്റേജ് ഗാനത്തിൻ്റെ ചിത്രീകരണം. സ്റ്റേഡിയം നിറയെ ആളുകൾ കൂടാതെ നൂറോളം ജൂനിയർ ആർട്ടിസ്റ്റുകളും അടങ്ങുന്നതാണ് പാട്ടിന്റെ മുഴുവൻ ഭാഗവും.
ഋഷി കപൂറുമായുള്ള വിവാഹ നിശ്ചയത്തിന് ശേഷം നടന്ന ചിത്രീകരണമായിരുന്നു. ആ സമയത്ത് തൻ്റെ പ്രതിശ്രുത വരൻ ഋഷി കപൂറിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കാത്തതിനാൽ മൂഡ് ഓഫിലായിരുന്നു. അന്ന് മൊബൈൽ സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ ഋഷിയുമായി സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ചിത്രീകരണത്തിനിടെ പലവട്ടവും നിയന്ത്രണം വിട്ട് കരഞ്ഞു പോയെന്നാണ് നീതു പറയുന്നത്.
കരയുന്നത് കണ്ട അമിതാഭ് ബച്ചൻ നീതുവിനോട് കാരണം തിരക്കി. ഞാൻ പറഞ്ഞു, ‘എനിക്ക് തിരിച്ചു പോകണം’. ബച്ചൻ ഉടനെ നിർമ്മാതാവിനെ വിളിച്ച് മുംബൈയിലേക്ക് തിരികെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആവശ്യപ്പെട്ടു, താനില്ലാതെ പാട്ട് ചിത്രീകരിക്കാനും തീരുമാനിച്ചു.
ഏറെ പ്രശസ്തമായ പാട്ടിൻ്റെ പകുതി വരെ പൂർത്തിയാക്കി മുംബൈയിലേക്ക് മടങ്ങുകയായിരുന്നു. ഗാനത്തിൽ അമിതാഭ് ബൾബ് പതിച്ച കറുത്ത തുകൽ ജാക്കറ്റ് ധരിച്ചിരുന്നു. ഈ രംഗത്തൊന്നും ഞാനില്ല. പാട്ട് ശ്രദ്ധിച്ചാൽ അറിയാം” നീതു ആദ്യകാലാനുഭവങ്ങൾ പങ്കിട്ടു.
ആ സമയത്ത് തൻ്റെ പ്രതിശ്രുത വരൻ ഋഷി കപൂറിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കാത്തതിനാലാണ് താൻ നേരത്തെ പുറപ്പെട്ട് മുംബൈയിലേക്ക് മടങ്ങിയതെന്നും നീതു വെളിപ്പെടുത്തി.
“ഞങ്ങൾ കൊൽക്കത്തയിലെ ഒരു സ്റ്റേഡിയത്തിൽ (യാരണ) ആ സ്റ്റേജ് ഗാനം ചിത്രീകരിച്ചത് ഞാൻ ഓർക്കുന്നു. ചിത്രീകരണത്തിനിടെ ഞാൻ കരയുകയായിരുന്നു, കണ്ണുനീർ എൻ്റെ കവിളിലൂടെ ഒഴുകി. അന്ന് എന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്ന സമയമായിരുന്നു. ചിന്തുവിൽ (ഋഷി കപൂർ) നിന്ന്അ കന്നുനിൽക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. മുൻപേ നൽകിയ കാൾ ഷീറ്റായിരുന്നതിനാലാണ് ചിത്രം ഒഴിവാക്കാതിരുന്നത്. കൽക്കത്തയിലെ ഫോണുകൾ പ്രവർത്തിച്ചിരുന്നില്ല. എന്തിനാണ് കരയുന്നതെന്ന് അമിത് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു, ‘എനിക്ക് തിരിച്ചു പോകണം’. നീതു ഓർത്തെടുത്തു.
1980-ലായിരുന്നു നീതു കപൂറിൻ്റെയും ഋഷി കപൂറിൻ്റെയും വിവാഹം. 20 സിനിമകളിൽ അഭിനയിച്ച നീതു ഇരുപത്തി ഒന്നാം വയസ്സിലാണ് അഭിനയം ഉപേക്ഷിച്ച് ഋഷി കപൂറിന്റെ ജീവിതസഖിയാകുന്നത്. ബോളിവുഡിലെ രണ്ട് പ്രിയ താരങ്ങളുടെ സംഗമം വലിയ വാർത്തയായിരുന്നു. വിവാഹിതരാകുന്നതിന് മുമ്പ് ദമ്പതികൾ വർഷങ്ങളായി ഒരു ബന്ധത്തിലായിരുന്നു. അവരുടെ ഓൺ-സ്‌ക്രീൻ കെമിസ്ട്രി യഥാർത്ഥ ജീവിതത്തിലേക്കും പടരുകയായിരുന്നു. അടുത്ത സുഹൃത്തുക്കളും സിനിമാ മേഖലയിൽ നിന്നുള്ള സഹപ്രവർത്തകരും പങ്കെടുത്ത വലിയ ആഘോഷമായിരുന്നു വിവാഹം. കാലക്രമേണ, നീതുവും ഋഷിയും ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരിൽ ഒരാളായി മാറി. രക്താർബുദം ബാധിച്ച് 2020 ഏപ്രിൽ 30 ന് ഋഷി കപൂർ വിട പറഞ്ഞു. മകൻ രൺബീർ കപൂർ ഇന്ന് ഹിന്ദി സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന യുവ താരങ്ങളിൽ ഒരാളാണ് .