HomeNewsസോമന്റെ കുടുംബത്തിന് തണൽ മൾട്ടിപർപ്പസ് ഫൗണ്ടേഷന്റെ കൈത്താങ്ങ്

സോമന്റെ കുടുംബത്തിന് തണൽ മൾട്ടിപർപ്പസ് ഫൗണ്ടേഷന്റെ കൈത്താങ്ങ്

Published on

നാസിക്: നാസിക്കിലെ റാണി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീ. സോമന്റെ കുടുംബത്തിന് തണൽ മൾട്ടിപർപ്പസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ധനസഹായം നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡയാലിസിസിന് വിധേയനായ സോമന്റെ ഭാര്യയ്ക്കും അടുത്തിടെ ശസ്ത്രക്രിയ ആവശ്യമായതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

കുടുംബത്തിന്റെ ദുരിതാവസ്ഥ മനസ്സിലാക്കി അംഗങ്ങളിൽനിന്ന് ചെറിയ തോതിൽ ധനസഹായം നൽകണമെന്ന അഭ്യർത്ഥന ഉയർന്നതിനെ തുടർന്ന്, തണൽ മൾട്ടിപർപ്പസ് ഫൗണ്ടേഷൻ കഴിയുന്ന സഹായം നൽകാൻ തീരുമാനിക്കുകയായിരുന്നു. അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് ധനസഹായം കൈമാറിയത്.

കഴിഞ്ഞ പത്ത് വർഷമായി സമൂഹത്തിലെ അർഹരായവർക്ക് താങ്ങും തണലുമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന തണൽ മൾട്ടിപർപ്പസ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് അംഗങ്ങളുടെയും സുമനസ്സുകളുടെയും പിന്തുണയും സഹകരണവും തുടർന്നും ലഭിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവർക്ക് കരുതലിന്റെ കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ തണലിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Follow our facebook page Subscribe YouTube Channel

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this