More
    Homeമതംമാറ്റ നിരോധന നിയമം പാസാക്കി മഹാരാഷ്ട്ര; ദുരുപയോഗത്തിന്റെ അനന്ത സാധ്യതകൾ തുറന്ന നിയമത്തിനെതിരെ വ്യാപക പ്രതിഷേധം!!!

    മതംമാറ്റ നിരോധന നിയമം പാസാക്കി മഹാരാഷ്ട്ര; ദുരുപയോഗത്തിന്റെ അനന്ത സാധ്യതകൾ തുറന്ന നിയമത്തിനെതിരെ വ്യാപക പ്രതിഷേധം!!!

    Published on

    • നെല്ലൻ ജോയി – മുംബൈ ::::::

    മഹാരാഷ്ട്ര നിയമസഭ പാസാക്കിയ ‘മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലിജൻ ആക്ട്, 2026’ ബലപ്രയോഗം, വഞ്ചന, പ്രലോഭനങ്ങൾ എന്നിവയിലൂടെയുള്ള മതപരിവർത്തനം തടയാൻ ഉദ്ദേശിച്ചുള്ളതാണെന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. അന്യായമായ മാർഗങ്ങളിലൂടെയുള്ള മതംമാറ്റം തടയപ്പെടണമെന്നതിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. നിലവിലുള്ള നിയമങ്ങൾ തന്നെ അതിന് പര്യാപ്തവുമാണ്. എന്നാൽ നിർബന്ധിത മതപരിവർത്തനം തടയുക എന്ന മറവിൽ, ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന അടിസ്ഥാന മതസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷങ്ങളുടെ സാമൂഹിക-ആരാധനാ സ്വാതന്ത്ര്യത്തെയും നിയമത്തിന്റെ കടുപ്പമേറിയ വ്യവസ്ഥകൾ നിഴലിലാക്കുമോ എന്നതാണ് ഉയർന്നുവരുന്ന പ്രധാന ആശങ്ക.

    നിയമസഭയിൽ കോൺഗ്രസ്, എൻ.സി.പി. (ശരദ് പവാർ വിഭാഗം), സമാജ്‌വാദി പാർട്ടി, സി.പി.ഐ.(എം) തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ ഇതിനെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഈ നിയമത്തിലെ വകുപ്പുകൾ ദുരുപയോഗം ചെയ്യപ്പെടാനും അന്വേഷണങ്ങളുടെ പേരിൽ നിരപരാധികൾ വേട്ടയാടപ്പെടാനും വലിയ സാധ്യതയുണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകി. എന്നാൽ ഈ നിയമം ഒരു പ്രത്യേക വിഭാഗത്തെയും ലക്ഷ്യമിടുന്നില്ലെന്ന പരമ്പരാഗത വിശദീകരണമാണ് സർക്കാർ ആവർത്തിച്ചത്.

    പ്രശ്നങ്ങൾ അതിരുകടക്കുമ്പോൾ മാത്രം ഉണരുന്ന ശൈലി മാറ്റിവെച്ച്, തുടക്കം മുതലേ സമുദായത്തെ ലക്ഷ്യം വച്ചുള്ള നീക്കങ്ങളെ ചെറുക്കേണ്ടതുണ്ട്.

    നിയമം നിലവിൽ വന്നയുടൻ ശക്തമായ ഭാഷയിൽ എതിർപ്പറിയിച്ച് മഹാരാഷ്ട്രയിലെ കത്തോലിക്കാ സഭ രംഗത്തുവന്നു. മുംബൈ ആർച്ച് ബിഷപ്പ് ജോൺ റോഡ്രിഗസ് ഉൾപ്പെടെയുള്ള വെസ്റ്റേൺ റീജിയൻ ബിഷപ്പ്സ് കൗൺസിൽ, “വിശ്വാസമെന്നത് വ്യക്തിയുടെ സ്വകാര്യ അവകാശമാണെന്നും അതിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റം ജനാധിപത്യത്തിന് ഹാനികരമാണെന്നും” ചൂണ്ടിക്കാട്ടി പ്രസ്താവന പുറത്തിറക്കി.

    എന്നാൽ മഹാരാഷ്ട്രയിലുള്ള ലക്ഷക്കണക്കിന് മലയാളി ക്രൈസ്തവർ ഇത്തരം നിർണായക വിഷയങ്ങളിൽ കാര്യമായി ഒന്നും അറിഞ്ഞ മട്ടില്ലെന്നതാണ് യാഥാർത്ഥ്യം. തങ്ങളുടെ സമൂഹം നേരിടുന്ന ഇത്തരം ഗൗരവമേറിയ പ്രശ്നങ്ങളെക്കുറിച്ച് മലയാളികൾ പലപ്പോഴും അറിവില്ലാതെ പോകുന്നതും സമുദായത്തിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര പ്രതികരണങ്ങൾ ഉണ്ടാകാത്തതും വലിയൊരു പോരായ്മയാണ്.

    പ്രശ്നങ്ങൾ അതിരുകടക്കുമ്പോൾ മാത്രം ഉണരുന്ന ശൈലി മാറ്റിവെച്ച്, തുടക്കം മുതലേ സമുദായത്തെ ലക്ഷ്യം വച്ചുള്ള നീക്കങ്ങളെ ചെറുക്കേണ്ടതുണ്ട്.

    മുൻപ് വിവിധ സംഘടനകളും പൊതുപ്രവർത്തകരും ഇത്തരം ആശങ്കകൾ ഉന്നയിച്ച് ധർണകളും റാലികളും സംഘടിപ്പിച്ചിരുന്നു. ഭരണപക്ഷത്തുള്ള ബി.ജെ.പി ഒഴികെയുള്ള എല്ലാ പ്രധാന രാഷ്ട്രീയ കക്ഷികളുടെയും നേതാക്കൾ പങ്കെടുത്തുകൊണ്ട് മുംബൈ ആസാദ് മൈതാനത്ത് നടന്ന കൂറ്റൻ റാലിയും പ്രതിഷേധങ്ങളും മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. അന്നത്തെ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവടക്കം ഈ സമരങ്ങളെയും റാലിയെയും കുറിച്ച് എടുത്തുപറഞ്ഞ് സംസാരിക്കുകയുണ്ടായി. ഇത്തരം പൊതുവേദികളിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്നാക്രമണങ്ങൾക്കും വ്യാജ ആരോപണങ്ങൾക്കും എതിരെ നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തികളിൽ ഒരാളാണ് മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറിയും മലയാളിയുമായ ജോജോ തോമസ്.

    ആസാദ് മൈതാനത്ത് നടന്ന ആ റാലിയിൽ അദ്ദേഹം നടത്തിയ പ്രസംഗം ദേശീയ മുഖ്യധാരാ പത്രങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു.

    സമരവേദിക്ക് തൊട്ടടുത്തുള്ള പ്രശസ്തമായ സെന്റ് സേവ്യേഴ്സ് കോളേജിനെ ഉദാഹരണമാക്കി അദ്ദേഹം നടത്തിയ പരാമർശം ഏറെ ശ്രദ്ധിക്കപ്പെട്ടു. മഹാരാഷ്ട്രയുടെ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നത വ്യക്തികൾ പഠിച്ചുവളർന്നത് ഇത്തരം ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണെന്നും, വിദ്യാഭ്യാസം നൽകുന്നതും സേവനം നടത്തുന്നതും മതപരിവർത്തനത്തിനുള്ള മറയാണെങ്കിൽ ഇന്ത്യയിലെ കോടിക്കണക്കിന് ആളുകൾ ഇതിനകം ക്രിസ്ത്യാനികളായി മാറുമായിരുന്നുവെന്നുമുള്ള അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ വ്യാജ പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു.

    കൂടാതെ, ക്രൈസ്തവ സന്യാസിമാർക്കും പുരോഹിതന്മാർക്കുമെതിരെ അക്രമം നടത്തുന്നവർക്ക് പരിദോഷികം പ്രഖ്യാപിച്ചുകൊണ്ട് ബി. ജെ. പി എം. എൽ. എ യിൽ നിന്നുണ്ടായ വിവാദപരമായ ഭീഷണി പരാമർശങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിലും അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു. മതനേതാക്കൾക്ക് നേരെ പരസ്യമായി അക്രമഭീഷണി മുഴക്കുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതും, അക്രമണത്തിന് ആഹ്വാനം ചെയ്യുന്നതും ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന ജോജോ തോമസിന്റെ നിലപാടുകൾ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.

    എന്നാൽ ഇത്തരം ശക്തമായ ഇടപെടലുകൾ നടന്നിട്ടും പലപ്പോഴും മലയാളി സമൂഹത്തിനിടയിൽ ഈ വാർത്തകൾ എത്തുകയോ ചർച്ചയാവുകയോ ചെയ്യാത്തത് സമുദായത്തിന്റെ ജാഗ്രതക്കുറവായിട്ടേ കാണാനാകൂ.

    ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഓരോ പൗരനും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട്. പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് സ്വന്തം മതം തിരെഞ്ഞെടുക്കാൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം കടുത്ത നിയമങ്ങൾ കൊണ്ട് നിഷേധിക്കാൻ പാടില്ല. ക്രൈസ്തവരോ,കാനോൻ നിയമമോ നിർബന്ധിത മതം മാറ്റം അംഗീകരിക്കുന്നില്ല.

    മതം മാറാൻ ആഗ്രഹിക്കുന്നവർ 60 ദിവസം മുന്നേ അധികാരികളെ അറിയിക്കണം എന്നു തുടങ്ങിയ വകുപ്പുകൾ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് ഭരണകൂടത്തിന്റെ കടന്നു കയറ്റമായാണ് നിയമത്തെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.

    എന്നാൽ നിയമത്തിന്റെ പ്രായോഗിക തലം പലപ്പോഴും എഴുതപ്പെട്ട വാചകങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഒരു വൈദികൻ ആശുപത്രിയിൽ രോഗിയെ സന്ദർശിക്കുന്നതോ പ്രാർത്ഥിക്കുന്നതോ, സന്യാസിനിമാർ അനാഥാലയത്തിലോ ആശുപത്രികളിലോ നിസ്വാർത്ഥ സേവനങ്ങൾ നടത്തുന്നതോ, സ്വന്തം വീടുകളിൽ കുടുംബകൂട്ടായ്മകളും പ്രാർത്ഥനകളും സംഘടിപ്പിക്കുന്നതോ, വിവാഹങ്ങളിലോ ജന്മദിന ചടങ്ങുകളിലോ പങ്കെടുത്ത് പുരോഹിതന്മാർ ആശംസാ പ്രാർത്ഥനകൾ നടത്തുന്നതോ ആയ കാര്യങ്ങൾ സ്വതവേ കുറ്റകരമല്ല.

    എന്നാൽ സാമൂഹിക-രാഷ്ട്രീയ ധ്രുവീകരണം രൂക്ഷമായ ഇന്നത്തെ അന്തരീക്ഷത്തിൽ ഇത്തരം തികച്ചും സാധാരണമായ മതപരമായ ഇടപെടലുകൾ പോലും ദുർവ്യാഖ്യാനം ചെയ്യപ്പെടാനും വ്യാജ പരാതികൾക്ക് കാരണമാകാനും സാധ്യതയേറെയാണ്. ഒരു പരാതി ഉയർന്നാൽ ഉണ്ടാകുന്ന അന്വേഷണങ്ങളും ചോദ്യം ചെയ്യലുകളും നിയമനടപടികളും തന്നെ വ്യക്തികളെ മാനസികമായി തകർക്കുന്ന ശിക്ഷയായി മാറും.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കും പുരോഹിതർക്കും നേരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഈ പുതിയ നിയമം വലിയ സാമൂഹിക-രാഷ്ട്രീയ ആഘാതങ്ങൾ സൃഷ്ടിച്ചേക്കാം. കുറ്റകൃത്യങ്ങൾ തടയുന്നതിനോടൊപ്പം തന്നെ, നിരപരാധികൾ ഭയമില്ലാതെ ജീവിക്കാനുള്ള അന്തരീക്ഷം ഉറപ്പാക്കുക കൂടിയാണ് ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം. ഒരു നിയമം സമൂഹത്തിൽ വിശ്വാസം വർധിപ്പിക്കുന്നതിന് പകരം ഭയം വളർത്തുന്നുവെങ്കിൽ, ആ നിയമത്തെക്കുറിച്ച് വീണ്ടും ആലോചിക്കേണ്ടത് സർക്കാരിന്റെ കടമയാണ്.

    ന്യൂനപക്ഷ സമൂഹങ്ങൾ നിയമത്തെ ഭയപ്പെടുന്ന സാഹചര്യം ഒരു ജനാധിപത്യത്തിനും അഭിമാനകരമല്ല.

    മഹാരാഷ്ട്രയിലെ ഈ നിയമം ഒടുവിൽ ചരിത്രം എങ്ങനെ വിലയിരുത്തുമെന്ന് സമയം തീരുമാനിക്കും. എന്നാൽ ഇന്ന് ഉയരുന്ന മുന്നറിയിപ്പ് അവഗണിക്കാനാവില്ല. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും മനസ്സാക്ഷി സ്വാതന്ത്ര്യവും ഒരു സമൂഹത്തിന്റെ ദാനമല്ല, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന മൂല്യമാണ്. ആ മൂല്യത്തെ ദുർബലപ്പെടുത്തുന്നുവെന്ന ആശങ്ക ഉയരുന്ന ഓരോ നിയമവും, അതിന്റെ ഉദ്ദേശ്യം എത്ര നല്ലതാണെന്ന് പറഞ്ഞാലും, ജനാധിപത്യത്തിന്റെ കണ്ണാടിയിൽ സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഒരു നിയമത്തിന്റെ യഥാർത്ഥ വിജയം കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിലല്ല; കൂടുതൽ പൗരന്മാർക്ക് ഭയമില്ലാതെ അവരുടെ അവകാശങ്ങൾ ഉപയോഗിക്കാനാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതിലാണ്.

    🖋️നെല്ലൻ ജോയി

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ‘പൊന്നോണം 2026’ സെപ്റ്റംബർ 27-ന്

    മുംബൈ: മുംബൈയിലെ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ (Regd.) സംഘടിപ്പിക്കുന്ന 'പൊന്നോണം 2026'...

    കലാപ്രതിഭകൾക്ക് വേദിയൊരുക്കി ‘കലാക്ഷേത്ര’; സൗജന്യ ദ്വിദിന കലാശിൽപ്പശാല ഓഗസ്റ്റ് 8, 9 തീയതികളിൽ

    മുംബൈ: കലയെയും കലാപ്രതിഭകളെയും പ്രോത്സാഹിപ്പിക്കുകയും പുതുതലമുറയിൽ കലാ-സാംസ്കാരിക മൂല്യങ്ങൾ വളർത്തിയെടുക്കുകയും ലക്ഷ്യമിട്ട് ശ്രീനാരായണ മന്ദിരസമിതി രൂപം നൽകിയ ‘കലാക്ഷേത്ര’...

    സാഹിത്യ ശില്പശാല കവിത അവതരിപ്പിക്കാൻ അവസരം

    വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ അല്ലിയാമ്പൽ കടവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാലയോടനുബന്ധിച്ച് നടത്തുന്ന കവിയരങ്ങിൽ കവിത...

    പൂനെ മലയാളി കുടുംബത്തിന്റെ കൂട്ടമരണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മലയാളി സംഘടനകൾ

    പൂനെ: പൂനെയിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശികളായ മലയാളി കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരണപ്പെട്ട സംഭവത്തിൽ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി....
    spot_img

    More like this

    ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ‘പൊന്നോണം 2026’ സെപ്റ്റംബർ 27-ന്

    മുംബൈ: മുംബൈയിലെ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ (Regd.) സംഘടിപ്പിക്കുന്ന 'പൊന്നോണം 2026'...

    കലാപ്രതിഭകൾക്ക് വേദിയൊരുക്കി ‘കലാക്ഷേത്ര’; സൗജന്യ ദ്വിദിന കലാശിൽപ്പശാല ഓഗസ്റ്റ് 8, 9 തീയതികളിൽ

    മുംബൈ: കലയെയും കലാപ്രതിഭകളെയും പ്രോത്സാഹിപ്പിക്കുകയും പുതുതലമുറയിൽ കലാ-സാംസ്കാരിക മൂല്യങ്ങൾ വളർത്തിയെടുക്കുകയും ലക്ഷ്യമിട്ട് ശ്രീനാരായണ മന്ദിരസമിതി രൂപം നൽകിയ ‘കലാക്ഷേത്ര’...

    സാഹിത്യ ശില്പശാല കവിത അവതരിപ്പിക്കാൻ അവസരം

    വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ അല്ലിയാമ്പൽ കടവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാലയോടനുബന്ധിച്ച് നടത്തുന്ന കവിയരങ്ങിൽ കവിത...