HomeNewsനാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ മഹിളാ വിംഗിന്റെ സാമൂഹ്യസേവന പ്രവർത്തനം

നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ മഹിളാ വിംഗിന്റെ സാമൂഹ്യസേവന പ്രവർത്തനം

Published on

സമൂഹത്തോടുള്ള പ്രതിബദ്ധതയും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) മഹിളാ വിംഗ്, സുർഗാന താലൂക്കിലെ ദേവിപാട സർക്കാർ പ്രാഥമിക വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി പി.ടി. യൂണിഫോമുകൾ, ഗ്യാസ് സ്റ്റൗവ്, കുടകൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ ആവശ്യസാധനങ്ങൾ വിതരണം ചെയ്തു.

2026 ഓഗസ്റ്റ് 1-ന് എൻ.എം.സി.എയുടെ അക്ഷര എജ്യുക്കേഷണൽ അക്കാദമിയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. ത്ര്യംബകേശ്വർ മുനിസിപ്പൽ കൗൺസിലർ വിഷ്ണു ഡോബാഡെ മുഖ്യാതിഥിയായി പങ്കെടുത്തു. ദേവിപാട സർക്കാർ പ്രാഥമിക വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ സ്കൂളിനുവേണ്ടി സഹായസാമഗ്രികൾ ഏറ്റുവാങ്ങി.

മഹിളാ വിംഗ് പ്രസിഡന്റ് ശ്രീരേഖ ടീച്ചർ സ്വാഗതം ആശംസിച്ചു. അധ്യക്ഷപ്രസംഗത്തിൽ ഗോകുലം ഗോപാലകൃഷ്ണ പിള്ള, കഴിഞ്ഞ 39 വർഷങ്ങളായി നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യം, സാമൂഹിക ക്ഷേമം, സാംസ്കാരിക രംഗങ്ങൾ എന്നിവയിൽ നടപ്പാക്കി വരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങളുടെ ഉന്നമനത്തിനും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കും മുൻഗണന നൽകി സംഘടന തുടർന്നും വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

തുടർന്ന് മഹിളാ വിംഗ് ട്രഷറർ രമ്യ ബാബു ടീച്ചർ നന്ദി രേഖപ്പെടുത്തി.
എൻ.എം.സി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മഹിളാ വിംഗ് ഭാരവാഹികൾ, സാമൂഹിക പ്രവർത്തകർ, അസോസിയേഷൻ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിദ്യാഭ്യാസ അവസരങ്ങൾ പരിമിതമായ വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകുകയും, അവരുടെ സമഗ്ര വ്യക്തിത്വ വികസനത്തിന് കരുത്തേകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മഹിളാ വിംഗ് ഈ സേവന പ്രവർത്തനം സംഘടിപ്പിച്ചത്. നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ സാമൂഹിക പ്രതിബദ്ധതയുടെയും സേവനപാരമ്പര്യത്തിന്റെയും മറ്റൊരു ശ്രദ്ധേയമായ അധ്യായമായി ഈ സംരംഭം മാറി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this