മഹാരാഷ്ട്രയിലെ നാസിക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാസിക് മലയാളി കൾചറൽ അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ് കഴിഞ്ഞ നാലു പതിറ്റാണ്ടായി സംസ്ഥാനത്തുടനീളം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.
ഇപ്പോഴിതാ അക്ഷര എഡ്യൂക്കേഷണൽ അക്കാദമി എന്ന പേരിൽ സ്കൂൾ ആരംഭിച്ചാണ് നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ വിദ്യാഭ്യാസ മേഖലയിലേക്ക് സേവനം വ്യാപിപ്പിക്കുന്നത്. ഈ അദ്ധ്യായനവർഷം കുട്ടികൾക്കായി പ്ലെ സ്കൂൾ, നഴ്സറി എന്നിവയും മഹാലക്ഷ്മി ബംഗ്ലൗ കൂട്ടുവാഡ് നഗറിൽ തുടക്കം കുറിച്ചു.
അക്കാദമിയുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ആശാ വേണുഗോപാൽ കഴിഞ്ഞ ദിവസം നിർവഹിച്ചു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി അനൂപ് പുഷ്പംഗതൻ , ട്രഷറർ രാധാകൃഷ്ണപിള്ള അക്കാഡമി കോർഡിനേറ്റർ കെ. പി. എസ്. നായർ, നോർക്ക കോഡിനേറ്റർ വൈസ് പ്രസിഡന്റ് ഉണ്ണി വി ജോർജ്, വിശ്വനാഥൻ പിള്ള, ജോയിന്റ് സെക്രട്ടറി വിനോജി ചെറിയാൻ, കെ ജി രാധാകൃഷ്ണൻ, ശിവൻ സദാശിവൻ ജോയിന്റ് ട്രഷറർ രാജേഷ് കുറുപ്പ് കൂടാതെ വിവിധ സംഘടനാ ഭാരവാഹികൾ, വ്യവസായ പ്രമുഖർ, സാമൂഹിക പ്രവർത്തകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു.
അക്കാദമിയുടെ വരും ദിവസങ്ങളിലെ പ്രവർത്തനങ്ങളിൽ ഡാൻസ് ക്ലാസ്, മ്യൂസിക് ക്ലാസ്സ്, യോഗ ക്ലാസ്സ് കൾചറൽ ആക്ടിവിറ്റീസ് എന്നിവ കൂടി ഉൾപ്പെടുത്തുമെന്ന് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ജയപ്രകാശ് നായർ അറിയിച്ചു.
- പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം
- ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു
- ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി
- കേരളീയ കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ
- വീട് ആദ്യ വിദ്യാലയവും, രക്ഷിതാക്കളാണ് ആദ്യ ഗുരുക്കളെന്നും ഡോ.ഉമ്മൻ ഡേവിഡ്
- താക്കുർളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ് തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8,9 തീയതികളിൽ
- സിനിമയിൽ കാണാതെ പോയ കഥ !!! സദസ്സിനെ ഞെട്ടിച്ച് ശ്രുതികല ചിട്ടപ്പെടുത്തിയ മണിച്ചിത്രത്താഴ് (Video)
- നഗരത്തെ പീതാംബരമണിയിച്ച് തീർത്ഥാടന മഹോത്സവത്തിന് പരിസമാപ്തി
- ഓടിഎം 2025: മുംബൈയിൽ പ്രീമിയം ട്രാവൽ ഷോ വിജയകരമായി സമാപിച്ചു
- അടിപൊളി നൃത്തചുവടുകയുമായി വാർഷികത്തെ കളറാക്കി കൈരളി കൾച്ചറൽ അസോസിയേഷൻ (Video)
- അശരണർക്ക് കൈത്താങ്ങായി മുളുണ്ട് കേരള സമാജം