മഹാരാഷ്ട്രയിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകളിൽ അതൃപ്തി രേഖപ്പെടുത്തി, ശിവസേന നവി മുംബൈ കേരള വിഭാഗ് നേതാവ് ജയൻ പിള്ള വോട്ട് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ താൻ വോട്ട് ചെയ്യില്ലെന്നും, ഇത് ഒരു പ്രതിഷേധത്തിന്റെ ഭാഗമാണെന്നും ജയൻ പിള്ള വ്യക്തമാക്കി. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ശിവസേന (ഷിൻഡെ വിഭാഗം) പ്രവർത്തകനായ ജയൻ പിള്ള, നവി മുംബൈയിലെ കേരള വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന നേതാവാണ്. തിരഞ്ഞെടുപ്പ് നടപടികളിലെ അപാകതകൾ പരിഹരിക്കപ്പെടാതെ പോകുന്ന സാഹചര്യത്തിൽ, പൊതുജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് സംവിധാനം സുതാര്യമാക്കാനും ജനവിശ്വാസം വീണ്ടെടുക്കാനും അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് ജയൻ പിള്ള ആവശ്യപ്പെട്ടു.
