മുംബൈയിലെ ഹാർബർ ലൈനിൽ എസി ലോക്കൽ ട്രെയിൻ സർവീസുകൾ ജനുവരി 26 മുതൽ പുനരാരംഭിക്കും. ഇതോടെ ലക്ഷക്കണക്കിന് ദൈനംദിന യാത്രക്കാർക്ക് വലിയ ആശ്വാസമാകും. സിഎസ്എംടി–പൻവേൽ റൂട്ടിലാണ് എസി ലോക്കലുകൾ സർവീസ് നടത്തുക.
തിങ്കൾ മുതൽ ശനി വരെ ദിവസവും 14 സർവീസുകൾ ഉണ്ടായിരിക്കും. 2021-ൽ ഹാർബർ ലൈനിൽ ആരംഭിച്ച എസി ലോക്കൽ സർവീസുകൾ, യാത്രക്കാരുടെ കുറവ് കാരണം പിന്നീട് പിൻവലിച്ചിരുന്നു.
പുതുക്കിയ ഷെഡ്യൂൾ പ്രകാരം, പൻവേലിൽ നിന്ന് സിഎസ്എംടിയിലേക്കുള്ള അവസാന എസി ലോക്കൽ വൈകുന്നേരം 6.37-ന്, സിഎസ്എംടിയിൽ നിന്ന് പൻവേലിലേക്കുള്ള അവസാന സർവീസ് രാത്രി 8-ന് പുറപ്പെടും.
ഹാർബർ ലൈനിൽ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എസി ലോക്കൽ സർവീസുകളുടെ പുനരാരംഭം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
